പി എസ് സി പരീക്ഷ – ചോദ്യം; ഉത്തരം

Share:

ലാസ്റ്റ് ഗ്രേഡ് പരീക്ഷ- ചോദ്യം; ഉത്തരം

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബര്‍ 7, 28 തീയതികളില്‍ രണ്ടു ഘട്ടമായി നടത്താൻ  തീരുമാനമായി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് ഒക്ടോബര്‍ ഏഴിനും കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഒക്ടോബര്‍ 28നുമാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ആകെ 11,83,328 പേർ  അപേക്ഷിച്ചു. കഴിഞ്ഞ തവണ ഈ തസ്തികയ്ക്ക് 8,12,736 പേരാണ് അപേക്ഷിച്ചിരുന്നത്.ഇത്തവണ 3,70,592 പേരുടെ വര്‍ധനയുണ്ടായി.ഏഴാം ക്ലാസ് വിജയമാണ് അപേക്ഷിക്കുന്നതിനുള്ള അര്‍ഹതയെങ്കിലും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു.‍

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്‌ക്കൊരുങ്ങുന്നവർ  ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള  ചോദ്യങ്ങളും ഉത്തരവുമാണ് ചുവടെ ചേർത്തിരിക്കുന്നത്. 

Share: