You are here
Home > Question Bank > GK > പി എസ് സി പരീക്ഷ- കേരളം : ചോദ്യം; ഉത്തരം

പി എസ് സി പരീക്ഷ- കേരളം : ചോദ്യം; ഉത്തരം

പി എസ് സി പരീക്ഷയ്‌ക്കൊരുങ്ങുന്നവർ  ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് പി എസ് സി പരീക്ഷാവിജയത്തില്‍ പരമപധാനമാണ്. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 100 ചോദ്യങ്ങളും ഉത്തരവുമാണ് ചുവടെ ചേർത്തിരിക്കുന്നത്. കൂടുതൽ പരീക്ഷാ പരിശീലനം നടത്തുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ മാർക്ക് നേടുന്നതിനും ഉപകരിക്കും.

 1. മലമ്പുഴ അണക്കെട്ട് ഏതു നദിയിലാണ്?

a).   പമ്പ                 b).   ഭാരതപ്പുഴ

c).   പെരിയാർ             d).   ചാലിയാർ

Ans: b

 1. സംസ്ഥാന വികസനസമിതിയുടെ അധ്യക്ഷൻ ആർ?

a).   ഗവർണ്ണർ              b).   മുഖ്യമന്ത്രി

c).   ചീഫ് സെക്രട്ടറി          d).   തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി

Ans: b

 1. കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയാര്?

a).   ജോസഫ് മുണ്ടശ്ശേരി              b).   പി.കെ. ചാത്തൻമാസ്റ്റർ

c).   ടി.വി. തോമസ്                 d).   വി.ആർ.കൃഷ്ണയ്യർ

Ans: b

 1. കേരളത്തിലെ ആകെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം?

a).   14                             b).   152

c).   999                             d).   53

Ans: a

 1. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയതെന്ന്?

a).   1999 ആഗസ്റ്റ് 15         b).   1995 നവംബർ 1

c).   1996 ആഗസ്റ്റ്  17        d).   1998 ജനുവരി 26

Ans: c

 1. ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി?

a).   പത്താം പദ്ധതി           b).   ഒമ്പതാം പദ്ധതി

c).   ഒന്നാം പദ്ധതി             d).   എട്ടാം പദ്ധതി

Ans: b

 1. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?

a).   കണ്ണൂർ                      b).  ചെറുതുരുത്തി

c).   തൃപ്പുണിത്തുറ                 d).   കോഴിക്കോട്

Ans: b

 1. സെന്റ് തോമസ് എ.ഡി.52-ൽ വന്നിറങ്ങിയെന്നു കരുതപ്പെടുന്ന സ്ഥലം?

a).   വർക്കല                     b).  നീണ്ടകര

c).   കൊടുങ്ങല്ലൂർ                  d).   കൊല്ലം

Ans: c

 1. ഏതു ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ‘ഏകാദശി’?

a).   തൃപ്രയാർ                  b).   പാറമേക്കാവ്

c).   ആറാട്ടുപുഴ                 d).   ഗുരുവായൂർ

Ans:  d

 1. പഞ്ചായത്തംഗമായി മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം?

a).   21                             b).   24

c).  18                              d).   25

Ans: a 

 1. താഴെ പറയുന്നവയിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് നേരിട്ട് ചുമത്താൻ അധികാരമില്ലാത്ത നികുതി ഏത്?

a).   കെട്ടിടനികുതി             b).   തൊഴിൽനികുതി

c).   വില്പനനികുതി              d).   സേവനനികുതി

Ans: c

 1. ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്?

a).   കല്യാശേരി                 b).   വരവൂർ

c).   വെങ്ങാനൂർ                d).   കരിവെള്ളൂർ

Ans: a

 1. ഒരു ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?

a).   അഞ്ചുവർഷം             b).   ആറുവർഷം

c).   നാലുവർഷം              d).   അഞ്ചരവർഷം

Ans: a

 1. മഹാത്‌മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം                                                                        a) കാക്കനാട്               b)   തേഞ്ഞിപ്പാലം     c) അതിരമ്പുഴ            d)   കാലടി

Ans:  c

 1. ആദിശങ്കരൻ ജനിച്ച സ്ഥലം?

a).   ആലുവ                      b).   കാലടി

c).   വർക്കല                      d).   ചൊവ്വര

Ans:  b

 1. കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം?

a).   തിരുവനന്തപുരം           b).   തൃശ്ശൂർ

c).   കാക്കനാട്               d).   കോട്ടയം

Ans: c

 1. കേരളത്തിലെ പ്രധാന ആനപരിശീലനകേന്ദ്രം?

a).   പീച്ചി                                b).   കോടനാട്

c).   നെയ്യാർഡാം                d).   നെല്ലിയാമ്പതി

Ans:   b

 1. ഇന്ത്യയിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആദ്യ വിമാനത്താവളം സ്ഥാപിക്കപ്പെട്ടതെവിടെ?

a).   കോഴിക്കോട്                    b).   കണ്ണൂർ

c).   തിരുവനന്തപുരം           d).   കൊച്ചി

Ans:  d

 1. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?

a).   തിരുവനന്തപുരം                   b).   കൊട്ടാരക്കര

c).   മുളങ്കുന്നത്തുകാവ്‌               d).   പീച്ചി

Ans: c

 1. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി എവിടെയാണ് സ്ഥാപിച്ചത്‌?

a).   കൊടുങ്ങലൂർ                   b).   കാപ്പാട്

c).   കൊച്ചി                                 d).   അഞ്ചുതെങ്ങ്

Ans: a

 1. മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം?

a).   ആലുവ                      b).   കാലടി

c).   തിരുനാവായ          d).   കോട്ടയം

Ans:  d

 1. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്?

a).   വെള്ളൂർ                b).   വാളയാർ

c).   വേളി                       d).   കുണ്ടറ

Ans:  a

 1. സാഹിത്യ പ്രവത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം?

a).   തിരുവനന്തപുരം            b).   കോട്ടയം

c).   കോഴിക്കോട്                d).   കൊച്ചി

Ans:  b

 1. വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്?

a).   ടി.കെ. മാധവൻ             b)   ഡോ. പൽപു

 1. c) ശ്രീനാരായണഗുരു    d)   കുമാരനാശാൻ

Ans:  a 

 1. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
  a) ജപ്പാൻ                                         b)   കാനഡ
  c) യു.എസ്.എ.                             d)   ബ്രിട്ടൺ
  Ans: b
 2. 26. ‘തേക്കടിയുടെ കവാടം’ എന്നറിയപ്പെടുന്നത്?
  a) മൂന്നാർ                                b)   മൂലമറ്റം
  c) കുമളി                                  d)   മറയൂർ
  Ans: c
 3. 27. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി?
  a) പള്ളിവാസൽ        b)   മലമ്പുഴ
  c) കുറ്റ്യാടി d)   പേപ്പാറ
  Ans: a
 4. 28. ‘ചന്ദനമരങ്ങളുടെ നാട്’ എന്നറിയപ്പെടുന്നത്?
  a) നെല്ലിയാമ്പതി                    b)   റാണിപുരം
  c) വാഗമൺ                              d)   മറയൂർ
  Ans: d
 5. 29. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൗൺ?
  a) മൂന്നാർ                               b)   പൊന്മുടി
  c) മ്ലാപ്പാറ                               d)   പീരുമേട്
  Ans: a
 1. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?

a).   പള്ളിപ്പുറംകോട്ട            b)   ബേക്കൽകോട്ട

c).   അഞ്ചുതെങ്ങ്കോട്ട           d)   കണ്ണൂർകോട്ട

Ans:  a 

 1. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ?

a).   ഗായത്രിപ്പുഴ            b).   കണ്ണാടിപ്പുഴ

c).   കുന്തിപ്പുഴ             d).   ശിരുവാണിപ്പുഴ

Ans: c

 1. മലബാർ സിമന്റ് ഫാക്ടറി എവിടെയാണ്?

a).  വാളയാർ               b).   നാട്ടകം

c).   ആലുവ               d).   കോഴിക്കോട്

Ans: a

 1. കേരളത്തിൽ കാട്ടിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ പ്രൊജക്റ്റ് നടപ്പിലാക്കിയ സ്ഥലം?

a).   വിഴിഞ്ഞം           b).   നീണ്ടകര

c).   രാമക്കൽമേട്          d).   കഞ്ചിക്കോട്

Ans: d

 1. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല?

a).   പാലക്കാട്          b).   ആലപ്പുഴ

c).   കോഴിക്കോട്        d).   വയനാട്

Ans: a

 1. മാമാങ്ക വേദിയായിരുന്ന സ്ഥലം?

a).   ആലുവ                 b).   തിരുനാവായ

c).   തിരുവല്ല               d).   വടകര

Ans: b

 1. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?

a).   നിലമ്പുർ               b).   കല്ലായി

c).   പീച്ചി                   d).   കോട്ടക്കൽ

Ans: a

 1. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ?

a).   തിരൂർ-ബേപ്പൂർ

b).   കൊല്ലം-തിരുനെൽവേലി

c).   ഷൊർണൂർ-കോയമ്പത്തൂർ

d).   കോഴിക്കോട്-മംഗലാപുരം

Ans: a

 1. മലബാർ കലാപം നടന്ന വർഷം?

a).   1931             b).  1925

c).   1921             d).   1914

Ans: c

 1. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
 2. a) കോലത്തിരി                               b)   സാമൂതിരി
 3. c) പഴശ്ശിരാജാവ്                          d)   വള്ളുവക്കോനാതിരി

Ans: d

 1. ഉരുക്കളുടെ നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം?

a).   ബേപ്പൂർ              b).   കല്ലായി

c).   കാപ്പാട്              d).   കടലുണ്ടി

Ans: a

 1. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ ഇരുമ്പുനിക്ഷേപമുള്ളത്?

a).   വയനാട്            b).   കോഴിക്കോട്

c).   തിരുവനന്തപുരം  d).   കൊല്ലം

Ans: b

 1. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?

a).   മലമ്പുഴ            b).   നല്ലളം

c).   കുറ്റിയാടി         d).   പീച്ചി

Ans: c

 1. വയനാട് ചുരം ഏത് ജില്ലയിലാണ്?

a).   വയനാട്         b).   കണ്ണൂർ

c).   മലപ്പുറം         d).   കോഴിക്കോട്

Ans: d

 1. മലബാർ ബ്രിട്ടീഷിന്ത്യയുടെ ഭാഗമായി മാറിയ ശ്രീരംഗപട്ടണം ഉടമ്പടി ബ്രിട്ടീഷുകാരും ടിപ്പുവും ഒപ്പിവെച്ച വർഷം?

a).   1792            b).   1800

c).   1805            d).   1809

Ans: a

 1. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?

a).   വയനാട്              b).   കണ്ണൂർ

c).   കാസർകോട്       d).   മലപ്പുറം

Ans: a

 1. തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന, കേരളത്തിലെ ഒരേഒരു ജില്ല?

a).   കാസർകോട്       b).   വയനാട്

c).   ഇടുക്കി               d).   പാലക്കാട്

Ans: b

 1. കുറിച്യലഹള (1812) യിൽ അവരോടൊപ്പം സഹകരിച്ച മറ്റൊരാദിവാസി വിഭാഗം?

a).  കാടർ               b).   കാട്ടുനായ്കർ

c).   കുറുമ്പർ           d).   ഉരാളികൾ

Ans: c

 1. കര്ണാടകത്തിലേക്ക് ഒഴുകുന്ന നദിയാണ്_____?

a).   മാനന്തവാടിപ്പുഴ         b).   കുന്തിപ്പുഴ

c).   ഭാരതപ്പുഴ                  d).   കബനി

Ans: d

 1. കോട്ടയം കേരളവർമ ഏതു പേരിലാണ് കേരള ചരിത്രത്തിൽ പ്രസിദ്ധൻ?

a).   ശക്തൻ തമ്പുരാൻ       b).   പഴശിരാജാവ്

c).   ധർമ്മരാജാവ്             d).   കോലത്തിരി

Ans: b

 1. കണ്ണൂരിലെ സെന്റ് ആഞ്ചലോക്കോട്ട നിർമ്മിച്ചത്?

a).   ബ്രിട്ടീഷുകാർ            b).   ഫ്രഞ്ചുകാർ

c).   പോർച്ചുഗ്രീസുകാർ    d).   ഡച്ചുകാർ

Ans: c

 1. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

a).   പന്നിയൂർ                b).   ആനക്കയം

c).   പാമ്പാടുംപാറ         d).   പറശ്ശിനിക്കടവ്

Ans: a

 1. നാവിക അക്കാദമി സ്ഥാപിച്ച സ്ഥലം?

a).   പയ്യാമ്പലം             b).   ഏഴിമല

c).   ബേക്കൽ               d).    ധർമടം

Ans: b

 1. എവിടെനിന്നാണ് ഹെർമാൻഗുണ്ടർട്ട് രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയത്?

a).   നീലേശ്വരം           b).   പയ്യന്നൂർ

c).   കോഴിക്കോട്        d).   തലശ്ശേരി

Ans: d

 1. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?

a).   തൃശൂർ                 b).   കണ്ണൂർ

c).   തിരുവനന്തപുരം   d).   കൊച്ചി

Ans: b

 1. കേരളത്തിൽ ഏറ്റവുമൊടുവിൽ രുപവത്‌കൃതമായ ജില്ല?

a).   വയനാട്             b).   പത്തനംതിട്ട

c).   മലപ്പുറം             d).   കാസർകോട്

Ans: d

 1. കേരളത്തിലെ ഏറ്റവും ചെറിയ നദി?

a).   ചന്ദ്രഗിരി           b).   മഞ്ചേശ്വരം

c).   നെയ്യാർ            d).   ചാലിയാർ

Ans: b

 1. തുളു ഭാഷ സംസാരിക്കപ്പെടുന്ന ജില്ല?

a).   കാസർകോട്    b).   കണ്ണൂർ

c).   വയനാട്          d).   കോഴിക്കോട്

Ans: a

 1. കേരളത്തിലെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം?

a).   കാസർകോട്    b).   മഞ്ചേശ്വരം

c).   തൃക്കരിപ്പൂർ       d).   കാഞ്ഞങ്ങാട്

Ans: b

 1. താഴെപ്പറയുന്നവയിൽ ഏതിന്റെ ഉല്‌പാദനത്തിലാണ് കാസർകോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനമുള്ളത്?

a).   നാളികേരം      b).   നെല്ല്

c).   അടയ്ക്ക        d).   റബ്ബർ

Ans: c

 1. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി ആര്?

a).   സി.എച്ച്.മുഹമ്മദ്‌കോയ    b).   ആർ, ശങ്കർ

c).   എ.കെ.ആന്റണി               d).   ഉമ്മൻചാണ്ടി

Ans: c

 1. കേരളത്തിലെ തെക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലം ഏത്?

a).   ചിറയിൻകീഴ്                   b).   അടൂർ

c).   നാഗർകോവിൽ               d).   തിരുവനന്തപുരം

Ans: d

 1. താഴെ പറയുന്നവയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത പാർട്ടി ഏത്?

a).   സി.പി.എം.                    b).  കോൺഗ്രസ് എസ്

c).   മുസ്ലിംലീഗ്                      d).   സി.പി.ഐ.

Ans: c

 1. കേരളത്തിൽനിന്നുള്ള ആദ്യ വനിതാ പാർലമെന്റംഗം ആര്?

a).    കെ.ആർ, ഗൗരി             b).   എം. കമലം

c).   ആനിമസ്‌ക്രീൻ               d).   സുശീലാഗോപാലൻ

Ans: c

 1. യൂത്ത് ലീഗ് സ്ഥാപകൻ ആര്?

a).   പട്ടം താണുപിള്ള            b).   എ.കെ.ജി.

c).   കെ.കേളപ്പൻ                 d).   പൊന്നറ ശ്രീധർ

Ans: d

 1. തിരുവിതാംകൂറിൽ കൃഷിവകുപ്പ് തുടങ്ങിയതാര്?

a).   വിശാഖം തിരുനാൾ        b).   ശ്രീമൂലം തിരുനാൾ

c).   ഉത്രം തിരുനാൾ             d).   കാർത്തിക തിരുനാൾ

Ans: b

 1. ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

a).   തലശ്ശേരി                  b).   വടകര

c).   പൊന്നാനി                   d).   ആലുവ

Ans: a

 1. സിംഗപ്പൂർ പ്രസിഡന്റായിരുന്ന മലയാളി ആര്?

a).   സതീഷ് നമ്പ്യാർ            b).   വിജയ് നമ്പ്യാർ

c).   ദേവൻ നായർ               d).   മുരളീനായർ

Ans: c

 1. താഴെ പറയുന്നവരിൽ കേരള മുഖ്യമന്ത്രി ആവാത്തത് ആര്?

a).   കെ. എം.ജോർജ്         b).   ആർ. ശങ്കർ

c).   പട്ടം താണുപിള്ള         d).   സി. അച്യുതമേനോൻ

Ans: a

 1. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണ്?

a).   കേരളരത്ന                 b).   സന്തോഷ്‌ട്രോഫി

c).   സ്വരാജ് ട്രോഫി         d).   കേരളശ്രീ

Ans: c

 1. കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്?

(a) മെയ്17,1998  (b) ജൂണ്‍20,1997

(c) ജനവരി10,1998    (d) മാര്‍ച്ച് 9, 1998

 1. എച്ച്.എം.ടി. യുടെ ആസ്ഥാനം?

a).   കളമശ്ശേരി      b).   തലശ്ശേരി

c).   തിരുവല്ല           d).   ചവറ

Ans: a

 1. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?

a).   കുറ്റിപ്പുറം           b).   പാലോട്

c).   പട്ടാമ്പി            d).   ആനക്കയം

Ans: b

 1. ഇൻഫോ പാർക്ക് പ്രവർത്തിക്കുന്നതെവിടെ?

a).   കഴക്കൂട്ടം          b).   ആക്കുളം

c).   കാക്കനാട്        d).   കോഴിക്കോട്

Ans: c

 1. കേരള പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?

a).   കൊല്ലം           b).   കോഴിക്കോട്

c).   തിരുവനന്തപുരം

d).   കോട്ടയം

Ans: a

 1. ആശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?

a).   ജഗതി           b).   ചെമ്പഴന്തി

c).   തോന്നക്കൽ   d).   കിളിമാനൂർ

Ans: c

 1. കെ.എസ്.ആർ.ടി.സി. സ്ഥാപിക്കപ്പെട്ട വർഷം?

a).   1960             b).   1970

c).   1962             d).   1965

Ans: d

 1. കേരളത്തിലെ പൊതുമേഖലാ സിമന്റ് കമ്പനിയേതാണ്?

a).   മലബാർ സിമന്റ്സ്             b).   ശങ്കർ സിമന്റ്സ്

c).   ചെട്ടിനാട് സിമന്റ്സ്           d).   എ.സി.സി.

Ans: a

 1. രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി കാർട്ടൂണിസ്റ് ആര്?

a).   ഒ.വി.വിജയൻ                    b).   അബു എബ്രഹാം

c).   ശങ്കർ                                d).   ഉണ്ണി

Ans: b

 1. കേരളത്തിൽ ചാരായനിരോധനം നിലവിൽവന്ന വർഷമേത്?

a).   1996                                b).   1995

c).   1994                                d).   1998

Ans: a

 1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ്?

a).   ഗ്രാമപ്പഞ്ചായത്ത്          b).   കുടുംബശ്രീ

c).   ബ്ലോക്ക് പഞ്ചായത്ത്     d).   ഗ്രാമസഭ

Ans: d

 1. ഭാരതരത്നം നേടിയ ആദ്യ വിദേശി ?
  a) മദർ തെരേസ                                              b) നെൽസൺ മണ്ടേല
  c) ഖാൻ അബ്ദുൽ ഗാഫർ ഖാൻ              c) മുജീബ് റഹ് മാൻ
  Ans. c
 2. 82. ദേശീയ പ്രസ്ഥാനത്തെ സഹായിക്കാൻ ‘വാനരസേന’ സ്ഥാപിച്ചത് ?
  a) ഭഗത് സിങ്                                               b) ഗോഖലെc) സുഖ് ദേവ്                                              d) ഇന്ദിരഗാന്ധി
  Ans. d
 3. 83. ജമ്മു-കശ് മീരി ​​െൻറ ഒൗദ്യോഗിക ഭാഷയേതാണ് ?
  a) ഹിന്ദി                     b) അറബിc) തുളു                        d) ഉർദു
  Ans. d
 4. 84. വനിതകൾക്കെതിരെയുള്ള ക്രൂരത നിർമാർജന ദിനം എന്നാണ് ?
  a) ജൂൺ 8                                          b) മാർച്ച് 8
  c) ഡിസംബർ 14                            d) നവംബർ 15
  Ans. d85. ‘ഗ്രഹങ്ങള ുടെ ചലനനിയമങ്ങൾ’ ആവിഷ് കരിച്ചതാര് ?
  a) െഎൻസ് ൈറ്റൻ                               b) കെപ്ലർ

c) റൂഥർ ഫോർഡ്                                     d) ന്യൂട്ടൺ
Ans. b

86. കാളിദാസൻെറ കൃതിയല്ലാത്തതേത് ?
a) രഘുവംശം                                           b) മാളവികാഗ്നിമിത്രം

c) േമഘദൂതം                                          d) ദേവി ചന്ദ്രഗുപ്തം
Ans. d

87. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻെറ പിതാവാര് ?
a) ദാദാഭായ് നവ്റോജി                 b) ആർ.സി. ദത്ത്

c) ഫിറോസ് ഷാ മേത്ത                  d) എം.എൻ. റോയ്
Ans. a

88. ‘ഇൻഡിക്ക’ എന്ന കൃതി എഴുതിയതാരാണ് ?
a) വിശാഖ ദത്തൻ                           b) ഫാഹിയാൻ

c) മെഗസ് തനീസ്                             d) കാളിദാസൻ
Ans. c

89. ടെന്നിസ് മത്സരങ്ങളിൽ വിംബ്ൾഡൺ നടക്കുന്നത് ഏത് രാജ്യത്താണ്
a) അമേരിക്ക                                      b) ബ്രിട്ടൻ

c) സ് പെയിൻ                                   d) ഫ്രാൻസ്
Ans. b

90. ഗാന്ധിയുടേതല്ലാത്ത പത്രമേതാണ് ?
a) യങ് ഇന്ത്യ                                        b) ഇന്ത്യൻ ഒപീനിയൻ
c) നേഷൻ                                               d) നവജീവൻ
Ans. c

 1. പ്രാചീനകാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന നദി?

a).   ഭാരതപ്പുഴ    b) പെരിയാർ

c).   പമ്പ        d) ചാലിയാർ

Ans. c

 1. ആനപിടിത്തത്തിന് പ്രസിദ്ധമായ സ്ഥലം?

a).   റാന്നി         b)   കോന്നി

c).   ആറന്മുള       d)   അടൂർ

Ans. b

 1. വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?

a).   കണ്ണമൂല            b)   കൽക്കുളം

c).    കുണ്ടറ            d)   മണ്ണടി

Ans. d

 1. കേരളത്തിലെ നദികളിൽ നീളത്തിന്റെ അടിസ്ഥാനത്തിൽ പമ്പയുടെ സ്ഥാനമെത്ര?

a).   ഒന്നാംസ്ഥാനം             b)   രണ്ടാംസ്ഥാനം

c).   മൂന്നാംസ്ഥാനം            d)    നാലാംസ്ഥാനം

Ans. c

 1. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

a).   പത്തനംതിട്ട              b)   എറണാകുളം

c).   കോട്ടയം                d)   തിരുവനന്തപുരം

Ans.  a

 1. കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്_____ ?

a).   കുട്ടനാട്               b).   പാലക്കാട്

c).   പുനലൂർ              d).   ആലുവ

Ans: a  

 1. കേരളത്തിലെ ഏറ്റവും വലിയ കായൽ?

a).   അഷ്ടമുടി             b).   വേമ്പനാട്

c).   ശാസ്താംകോട്ട          d).   കായംകുളം

Ans:  b  

 1. കായംകുളം താപവൈദ്യുതി നിലയത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?

a).   ഡീസൽ               b).   നാഫ്ത

c).   പെട്രോൾ              d).   മണ്ണെണ്ണ

Ans:  b 

 1. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥിതിചെയ്യുന്നത്?

a).   കുമ്പളങ്ങി              b).   ബാലുശ്ശേരി

c).   വലിയതുറ              d).   അരൂർ

Ans:  d  

 1. പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണ്?

a).   തൈക്കൽ               b).   ബേക്കൽ

c).   ബേപ്പൂർ               d).   ശ്രീമൂലവാസം

Ans:  a

 

 

Top