കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ മാധ്യമ പഠനം ; മെയ്‌ 27 വരെ അപേക്ഷിക്കാം

Share:

കോട്ടയം  :   കെ ആർ നാരായണൻ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ മാധ്യമ പഠന കോഴ്‌സുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. മെയ്‌ 27 വരെ അപേക്ഷിക്കാം.

സ്‌ക്രിപ്‌റ്റ്‌ റൈറ്റിങ്‌, ഡയറക്‌ഷൻ, എഡിറ്റിങ്‌, സിനിമാറ്റോഗ്രാഫി, ഓഡിയോഗ്രാഫി, അനിമേഷൻ-വിഷ്വൽ ഇഫക്‌ട്‌സ്‌, ആക്‌ടിങ്‌ എന്നീ ആറു  കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം. ഒരാൾക്ക്‌ മൂന്നു വിഷയത്തിനു വരെ അക്ഷേിക്കാം.

മൂന്നു വർഷം കാലാവധിയുളള കോഴ്‌സുകൾക്ക്‌ 10 സീറ്റുകൾ വീതമാണുളളത്‌. ഇംഗ്ലീഷിലായിരിക്കും ക്ലാസുകൾ. വിദ്യാർത്ഥികൾ   കാമ്പസിൽ  താമസിക്കണം.

ബിരുദ യോഗ്യതയുളളവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന്‌ 2000 രൂപയും പട്ടിക ജാതി, ഭിന്നശേഷി, വനിതാ, എൽജിബിടിക്യൂ വിഭാഗകാർക്ക്‌ 1000 രൂപയുമാണ്‌  അപേക്ഷാഫീസ്‌.

രണ്ടുഘട്ടമായാണ്‌ പ്രവേശന നടപടി. ജൂൺ 16 ന്‌ നടത്തുന്ന പ്രാഥമിക പരീക്ഷയിൽ മികവു കാട്ടുന്നവരെ രണ്ടാം ഘട്ടത്തിലേക്ക്‌ പരിഗണിക്കും. പ്രവേശന സമയത്ത്‌ 1,23,000 രൂപ വാർഷിക ഫീസടയ്‌ക്കണം. ഇതിൽ 30000 രൂപ കോഴ്‌സ്‌ കഴിയുമ്പോൾ തിരികെ ലഭിക്കും.

Share: