സ്‌പോട്ട് അഡ്മിഷന്‍: ഇന്റര്‍വ്യൂ ഓഗസ്റ്റ് 30ന്

Share:

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍ ഓഗസ്റ്റ് 30ന് നടക്കും.
അപേക്ഷ അയച്ച് പ്രവേശനപരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം.
പ്രായപരിധി 30 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10 ന് അക്കാദമി ഓഫീസില്‍ എത്തണം.

ജനറല്‍ വിഭാഗത്തിന് 300 രൂപയും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കണം.
മുന്‍പ് നടത്തിയ ഇന്റര്‍വ്യൂവിന് പ്രളയക്കെടുതി മൂലം എത്താന്‍ സാധിക്കാത്തവര്‍ക്കുള്ള അഭിമുഖവും അന്നേ ദിവസം നടക്കും. വിശദവിവരങ്ങള്‍ 0484-2422275, 2422068, 2100700, 9868105355 എന്നീ നമ്പരുകളിലും www.keralamediaacademy.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Share: