പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ

Share:

 

പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ മത്സരപ്പരീക്ഷകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ വിഭാഗത്തില്‍നിന്ന് മൂന്നിലൊന്ന് ചോദ്യങ്ങള്‍വരെ വരാറുണ്ട് . സെക്രട്ടേറിയറ്റ് അസ്സിസ്റ്റൻറ്, സിവില്‍സര്‍വീസസ്, ബാങ്ക് പ്രൊബേഷണറി ഓഫീസര്‍, ക്ലാര്‍ക്ക് പരീക്ഷകള്‍, സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള വിവിധപരീക്ഷകള്‍ എന്നിവയിലെല്ലാം റാങ്ക് ജേതാക്കളെ നിര്‍ണയിക്കുന്നതു പലപ്പോഴും പൊതുവിജ്ഞാനത്തിലെ മാർക്കാണ്.

നമുക്ക് ചുറ്റുമുള്ള എന്തിനെക്കുറിച്ചും നമുക്കുള്ള അറിവ് പരീക്ഷിക്കാന്‍പോന്ന ചോദ്യങ്ങളാണെന്ന് പൊതുവിജ്ഞാനത്തിൽ ഉണ്ടാകുക എന്ന് ആദ്യമേ കരുതണം. അവിടെ തുടങ്ങിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.നന്നായി പഠിച്ചാൽ പിന്നീട് പരീക്ഷാവേളയില്‍ ഒരു ഓടിച്ചുനോട്ടം മതിയാവും ഈ വിഭാഗത്തില്‍ മുന്നിലെത്താന്‍.പൊതുവിജ്ഞാനത്തിന് അതിര് നിശ്ചയിക്കാനാവില്ല. രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി കാര്യങ്ങളെപ്പറ്റി പരീക്ഷാര്‍ഥിക്ക് അവബോധമുണ്ടാവണം. പരീക്ഷകളുടെ സ്വഭാവമനുസരിച്ച് ഓരോന്നിലും വ്യത്യസ്തമായ രീതിയിലാണ് ചോദ്യങ്ങളുണ്ടാവുക. ചിലത് വിശകലനസ്വഭാവമുള്ളതാവും മറ്റുചിലത് വസ്തുതാപരമാവും.

പൊതുവിജ്ഞാനം രണ്ട് തരത്തിലുണ്ടെന്ന് പറയാം. മാറ്റമില്ലാത്തവയും (ഉദാ: ഇന്ത്യ
സ്വാതന്ത്ര്യം നേടിയ വർഷം , കേരളത്തിൻറെ തലസ്ഥാനം ) അടിക്കടി മാറുന്നവയും (ഉദാ: നിയമനങ്ങള്‍, വര്‍ഷാവര്‍ഷം നല്‍കുന്ന പുരസ്‌കാരങ്ങള്‍, ബഹുമതികള്‍, ). പൊതുവിജ്ഞാനത്തില്‍ വരുന്ന എല്ലാ കാര്യങ്ങളും എങ്ങനെ പഠിക്കണമെന്നത് വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് കൃത്യമായ തയ്യാറെടുപ്പ് തുടക്കത്തില്‍ത്തന്നെ വേണം. താഴെ ചേർത്തിരിക്കുന്ന ചോദ്യങ്ങളും ഉത്തരവും ശരിയായ രീതിയിൽ ഹൃദിസ്ഥമാക്കിയാൽ കരിയർ മാഗസിൻ ഡോട്ട് ഇൻ ( www.careermagazine.in ) മാതൃകാ പരീക്ഷയിലൂടെ നിങ്ങളുടെ കഴിവും ഓർമ്മ ശക്തിയും പരീക്ഷിക്കാൻ കഴിയും.

  • ഇന്ത്യയില്‍ ബാങ്കിംഗ് ദേശസാത്കരണങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

ഇന്ദിരാഗാന്ധി

  • 1975 ജൂണ്‍ 26 ന് ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

ഫക്രുദ്ദീന്‍ അലി അഹമ്മദ്

  • 1977 മാര്‍ച്ച് 21 ന് ഇന്ത്യയിലെ ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി ആര്?

ബി.ഡി. ജട്ടി

  • ഇന്ത്യയിലെ ഹരിത വിപ്ലവം ആരംഭിച്ച 1964-66 കാലത്ത് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ആരായിരുന്നു?

സി.സുബ്രഹ്മണ്യം

  • ഇന്ത്യന്‍ ഭരണ ഘടനയുടെ സംരക്ഷക൯ ?

സുപ്രീം കോടതി

  • സുപ്രീം കോടതി നിലവില്‍ വന്ന വര്‍ഷം?

1950 ജനുവരി 28

  • ഇന്ത്യയുടെ പരമോന്നത കോടതി?

സുപ്രീം കോടതി

  • ഇന്ത്യയുടെ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്?

ദീപക് മിശ്ര

  • സുപ്രീം കോടതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്?

ആര്‍ട്ടിക്കിൾ 324

  • സുപ്രീം കോടതി ജഡ്ജിമാര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്ക്?

രാഷ്ട്രപതിക്ക്

  • സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം എവിടെ?

ന്യൂ ഡല്‍ഹി

  • പരിസ്ഥിതി ബെഞ്ച്‌ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി?

കൊല്‍ക്കത്ത

  • സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമത്തിനു പറയുന്ന പേര്?

ഇംപീച്ച്മെന്‍റ്

  • ഇന്ത്യയില്‍ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?

ജസ്റ്റിസ് വി രാമസ്വാമി

  • സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

31

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് ആര്?

രാഷ്ട്രപതി

  • 1950 ല്‍ സുപ്രീം കോടതി നിലവില്‍ വന്നപ്പോള്‍ ജഡ്ജിമാരുടെ എണ്ണം?

8

  • സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?

പാര്‍ലമെന്‍റ്

  • സുപ്രീം ക്കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി?

മുഹമ്മദ്‌ ഹിദായത്തുള്ള

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി?

ജസ്റ്റിസ് പി സദാശിവം

  • രാഷ്ട്രപതിയുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള സുപ്രീം കോടതിയുടെ ഏക ചീഫ് ജസ്റ്റിസ്?

എം.ഹിദായത്തുള്ള

  • ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ജഡ്ജി?

സി.എസ്. കര്‍ണ൯

  • ഭരണഘടനയിലെ ഏത് ആര്‍ട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത്?

ആര്‍ട്ടിക്കിൾ 143

  • ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റി?

ഡോ. ബി.ആര്‍. അംബേദ്‌കർ യൂണിവേഴ്സിറ്റി

  • കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചതെന്ന് ?

1952

  • ഇന്ത്യയില്‍ സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ വനിത?

ലീലാ സേഥ്

  • കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

  • ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

  • ഇന്ത്യയിലാദ്യമായി മൊബൈല്‍ കോടതി വന്ന സംസ്ഥാനം?

ഹരിയാന

  • ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ആസ്ഥാനം?

ന്യൂഡല്‍ഹി

  • 1930 –ല്‍ ചരിത്ര പ്രസിദ്ധമായ ‘പൂര്‍ണ്ണ സ്വരാജ്’ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിന്‍റെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചതാര്?

ജവഹര്‍ലാൽ നെഹ്‌റു

  • ജി എസ് ടി (GST) നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?

നൂറ്റി ഒന്നാം ഭേദഗതി

  • “Prison Diary” ആരുടെ കൃതിയാണ്?

ജയപ്രകാശ് നാരായൺ

  • ക്ലാസിക്കല്‍ പദവി ലഭിച്ച അസമിൽ നിന്നുള്ള നൃത്തരൂപം?

സാത് രിയ

  • ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണം , ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപണം എന്നിവ നടക്കുമ്പോള്‍ പ്രധാനമന്ത്രി ആരായിരുന്നു?

ഇന്ദിരാഗാന്ധി

 

 

TagsGK
Share: