ഇന്ത്യൻ ആർമിയിൽ ഒഴിവുകൾ

Share:

ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരുടെ ഒഴിവിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും യുദ്ധത്തിൽമരിച്ച ജവാന്മാരുടെ വിധവകൾക്കും അപേക്ഷിക്കാം.
പുരുഷന്മാർ 175, സ്ത്രീകൾ 14, ജവാന്മാരുടെ വിധവകൾ നോൺടെക് 01, ടെക് 01 എന്നിങ്ങനെ ആകെ 191 ഒഴിവുകളാണുള്ളത്.
യോഗ്യത: എൻജിനിയറിങ് ബിരുദം.
പ്രായം 20‐27. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ജവാന്മാരുടെ വിധവകളുടെ ഉയർന്നപ്രായം 35. ഇവർക്ക് നോൺ ടെക്നിക്കൽ തസ്തികയിൽ അപേക്ഷിക്കാൻ ബിരുദവും ടെക്നിക്കൽ തസ്തികയിലേക്ക് എൻജിനിയറിങ് ബിരുദവുമാണ് വേണ്ടത്.
പരിശീലനം തുടങ്ങുന്നതിന് 12 ആഴ്ചക്കകം ജയിച്ച ഡിഗ്രി സർടിഫിക്കറ്റ് ഹാജരാക്കാനാകുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിലാണ് പരിശീലനം.
www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി ഫെബ്രുവരി 21. വിശദവിവരം www.joinindianarmy.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: