കോസ്റ്റ് ഗാര്‍ഡിൽ ഡ്യൂട്ടി ഓഫീസര്‍

263
0
Share:

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാണ്ടന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസ൪ തസ്തികകളാണിവയെല്ലാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75000 രൂപക്കടുത്ത് ശമ്പളം ലഭിക്കും. ഓണ്‍ ലൈ൯ വഴി ആണ് അപേക്ഷിക്കേണ്ടത്.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളി വച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കും. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ജനറല്‍ ഡ്യൂട്ടി: ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, 55% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
1.7.1993 നും 30.6.1997 നും ഇടയില്‍ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

പൈലറ്റ്‌ (സി.പി.എല്‍)
യോഗ്യത: 60% മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം. കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സ് നേടിയിരിക്കണം. 1.7.1993 നും 30.6.1999 നും ഇടയിൽ ജനിച്ചവ൪ മാത്രം അപേക്ഷിച്ചാല്‍ മതി.
കൂടുതൽ വിവരങ്ങൾ : www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിൽ

Share: