അന്വേഷണങ്ങള്‍ : വഴി ചോദിച്ചറിയല്‍

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് അന്വേഷണങ്ങള്‍. വെറും സൗഹൃദത്തിൻറെ പേരിലും ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുടെ പേരിലും അന്വേഷണങ്ങൾ നടത്തേണ്ടിവരുന്നു. വഴിചോദിച്ചറിയാൽ മുതൽ ബസിനകത്തുനിന്നും ഇറങ്ങേണ്ടിടം വരെ നീളുന്ന അന്വേഷണം , ഇംഗ്ലീഷിൽ എങ്ങനെ നടത്താം :

Gopal: Excuse me, which way is new lodge?

(എക്സ്ക്യുസ് മീ, വിച്ച് വേയ് ഈസ് ന്യൂ ലോജ്)

ക്ഷമിക്കണം, ന്യൂ ലോഡ്ജിലേക്കുള്ള വഴിയേതാണ്?

Mr. A: New lodge? you go this way. At the next junction turn to the right. Then you can see the lodge on the left side. (ന്യൂ ലോജ്? യു ഗോ ദിസ് വെയ്. അറ്റ്‌ ദ നെക്സ്റ്റ് ജംങ്കഷ൯ ടേണ്‍ ടു ദ റൈറ്റ്. ദെന്‍ യു ക൯ സീ ദ ലോഡ്ജ് ഓൺ ദ ലെഫ്ട് സൈഡ്)

ന്യൂ ലോഡ്ജോ? നിങ്ങള്‍ ഈ വഴി പോയാല്‍ മതി. അടുത്ത കവലയില്‍ വച്ച് വലത്തോട്ട് തിരിയുക. ആ വഴിക്കു പോയാല്‍ ഇടതുവശത്തായി ലോഡ്ജ് കാണാം.

Gopal: Is it far from the junction? (ഈസ് ഇറ്റ്‌ ഫാര്‍ ഫ്രം ദ ജംക് ഷന്‍?

കവലയില്‍ നിന്നും അങ്ങോട്ട്‌ ഒട്ടുദൂരമുണ്ടോ?

Mr. A: No, it will be about half a kilometer, that is all.(നോ, ഇറ്റ്‌ വില്‍ ബി എബൌട്ട്‌ ഹാഫ് എ കിലോമീറ്റര്‍ ദേറ്റീ സോള്‍.)

ഇല്ല ഏതാണ്ട് ഒരു അര കിലോമീറ്റര്‍, അത്രമാത്രം.

Gopal: Thank you (തേങ്ക് യു) നന്ദി.

Mr. A: No mention please.(നോ മെന്‍ഷന്‍പ്ലീസ്)

(‘Thank you’ എന്നൊരാള്‍ പറയുമ്പോള്‍ തിരിച്ച് പറയാനുള്ള പ്രയോഗമാണ് ഇംഗ്ലീഷില്‍ ‘No mention please’ “ഓ ഇതില്‍ നന്ദി പറയാനെന്തിരിക്കുന്നു? ഞാനെന്‍റെ കടമയല്ലേ ചെയ്തുള്ളൂ” എന്ന അര്‍ത്ഥം അതു ധ്വനിപ്പിക്കുന്നു.

മറ്റൊരു അന്വേഷണം

Gopal: Excuse me, can you help me a little? (എക്സ്ക്യുസ് മി,കെന്‍ യു ഹെല്പ് മി എ ലിറ്റില്‍?) ക്ഷമിക്കണം,എന്നെ സ്വല്പമൊന്നു സഹായിക്കാമോ?

Mr.B: By all means. What can I do for you? (ബൈ ഓള്‍ മീന്‍സ്, വാട് കെന്‍ ഐ ടു ഫോ൪ യു?)

തീര്‍ച്ചയായും. ഞാന്‍ ഏതു വിധത്തിലാണ് സഹായിക്കേണ്ടത്?

Gopal: I just want a little information. I am new to this place.(ഐ ജസ്റ്റ്‌ വാണ്‍ട് എ ലിറ്റില്‍ ഇന്‍ഫര്‍മേഷ൯. അയം ന്യൂ ടു ദിസ് പ്ലയ്സ്) എനിക്ക് ഒരു കാര്യം അറിയാനാണ്. ഞാന്‍ ഇവിടെ പുതിയതായി വന്നതാണ്.

Mr.B: I see (ഐസി) ശരി.

Gopal: Is there any south Indian hotel nearby? (ഈസ് ദേര്‍ എനി സൌത്ത് ഇന്‍ഡ്യ൯ ഹെട്ടെയ് ല്‍ നിയ൪ ബൈ?) അടുത്തെവിടെയെങ്കിലും ദക്ഷിണേന്ത്യ൯ ഹോട്ടല്‍ ഉണ്ടോ?

Mr.B:Well, there are a few here. I have seen a few. I think there is one near the railway station. Right in front of it, I think the name is Kerala Hotel.(വെല്‍, ദേറാ൪ എ ഫ്യൂ ഹിയ൪. ഐ ഹവ് സീന്‍ എ ഫ്യൂ. ഐ തിങ്ക്‌ ദേറീസ് വണ്‍ നീയര്‍ ദ റെയില്‍വേ സ്റ്റേഷന്‍, റൈറ്റ് ഇന്‍ഫ്റെന്‍ട് ഓഫ് ഇറ്റ്‌. ഐ തിങ്ക്‌ ദ നെയിം ഈസ്‌ കേരളാ ഹൊട്ടെയ്ല്‍)

കുറച്ചെണ്ണമുണ്ടല്ലോ. ഞാനും കുറെ കണ്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍റെ സമീപത്ത് ഒന്നുണ്ടെന്ന് തോന്നുന്നു.നേരെ മുന്‍വശത്തു തന്നെ. പേര്‍ കേരള ഹോട്ടല്‍ എന്നാണെന്നു തോന്നുന്നു.

Gopal: How far is it from here? (ഹൌ ഫാറീസിറ്റ്‌ ഫ്രം ഹിയര്‍?) ഇവിടെ നിന്ന് എന്തു ദൂരമുണ്ടാകും അങ്ങോട്ട്‌?

Mr.B: Oh not much. Less than 2 furlongs (ഓ, നോട്ട് മച്ച് ലെസ് ദാ൯ ടു ഫര്‍ലോങ്ങ്സ്)

ഓ അധികമൊന്നുമില്ല. രണ്ടു ഫ൪ലോങ്ങില്‍ കുറവായിരിക്കും.

Gopal: Which way should I go (വിച്ച് വെയ് ഷുഡ് ഐ ഗോ? ) ഏതു വഴിയാണ് പോകേണ്ടത്?

Mr.B: You go straight along this road. A little ahead you will see a park. Beyond the park is the railway station. The hotel is in front of it. (യു ഗോ സ്ട്രെയ്ററ് എലോങ്ങ് ദിസ് റോഡ്‌. എ ലിറ്റില്‍ എഹെഡ്. യു വില്‍ സീ എ പാര്‍ക്ക്‌. ബിയോണ്ട് ദ പാര്‍ക്ക്‌ ഈസ് ദ റെയില്‍വേ സ്റ്റേഷന്‍. ദ ഹോട്ടല്‍ ഈസ് ഇന്‍ഫ്റണ്‍ട് ഓഫ് ഇറ്റ്‌)

നിങ്ങള്‍ ഈ വഴി നേരെ നടന്നാല്‍ മതി. കുറച്ചു നടന്നാല്‍ ഒരു പാര്‍ക്ക്‌ കാണാം.പാര്‍ക്കിനപ്പുറത്താണ് റെയില്‍വേ സ്റ്റേഷ൯. ഹോട്ടല്‍ അതിനു നേരെ മുന്നിലാണ്.

Gopal: Thank you so much (തേങ്ക് യു സോ മച്ച്) വളരെ നന്ദി.

Mr.B: No mention please (നോ മെന്‍ഷ൯ പ്ലീസ്)

മരുന്നുകടയില്‍

[മരുന്നിന്‍റെ കുറിപ്പുകാണിച്ചുകൊണ്ട്]

Gopal: Can I get this here? (കേനൈ ഗെറ്റ് ദിസ് ഹിയ൪?) ഇതു ഇവിടെയുണ്ടോ?

Salesman: Let me see, I fear we have no stock (ലെറ്റ്‌ മി സീ. ഐ ഫിയ൪ വിഹേവ്‌ നോ സ്റ്റോക്ക്) നോക്കട്ടെ സ്റ്റോക്കു തീര്‍ന്നുവോ എന്നു സംശയമുണ്ട്.

[അകത്തു നോക്കി തിരിച്ചു വന്ന ശേഷം]

Salesman: Sorry. No stock (സോറി നോ സ്റ്റോക്ക്) ക്ഷമിക്കണം. സ്റ്റോക്ക് ഇല്ല.

Gopal: Where can I get it? (വേര്‍ കനൈ ഗെറ്റിറ്റ്?) ഇത് എവിടെ കിട്ടും?

Salesman: There are a few medical shops near the hospital. You can try there.(ദേറാ൪ എ ഫ്യൂ മെഡിക്കല്‍ ഷോപ്സ് നിയ൪ ദ ഹോസ്പിറ്റല്‍. യു കെന്‍ ട്രൈ ദേ൪.) ആശുപത്രിക്കു സമീപം കുറെ മരുന്നുകടകള്‍ ഉണ്ട്. അവിടെ കിട്ടിയേക്കാം.

Gopal: Thank you.(തേങ്ക് യു) നന്ദി.

ബസ്‌ സ്റ്റോപ്പില്‍

Gopal: Excuse me, Can I get the bus to Gandhi Nagar from here? ( എക്സ്ക്യുസ് മി. കെ നൈ ഗെറ്റ് ദ ബസ്‌ ടു ഗാന്ധിനഗ൪ ഫ്രം ഹിയര്‍?) ക്ഷമിക്കണം. ഇവിടെ നിന്നാല്‍ ഗാന്ധിനഗറിലേക്കുള്ള ബസ്‌ കിട്ടുമോ?

Mr.C: Sure . (ഷുവർ ) തീർച്ചയായും

Gopal: Which numbers go that side? (വിച്ച് നമ്പേഴ്സ് ഗോ ദേററ് സൈഡ്) ഏതെല്ലാം നമ്പ൪ ബസ്സാണ് ആ വഴിക്ക് പോകുന്നത്?

Mr.C: Numbers 2,8,12,25,50 go to Gandhi Nagar. There are a few other numbers too.( നമ്പേഴ്സ് ടു, എയിറ്റ്,ട്വല്‍വ്,ട്വിന്‍ടിഫൈവ്, ഫിഫ്ടി ഗോ ടു ഗാന്ധിനഗ൪, ദേറാര്‍ എ ഫ്യൂ അദ൪ നമ്പേഴ്സ്ടു) 2,8,12,25,50,എന്നീ ബസ്സുകള്‍ ഗാന്ധിനഗറില്‍ പോകും. വേറെയും ചില നമ്പരുകളുണ്ട്.

Gopal: Are you also to Gandhi Nagar. (ആര്‍യു ആള്‍സോ ടു ഗാന്ധിനഗ൪?)

നിങ്ങളും ഗാന്ധിനഗറിലേക്കാണോ?

Mr.C: No, I have to take another route. But I will first show you your bus. I will go after that.( നോ ഐ ഹേവ്‌ ടു ടേക്ക് അനദ൪ റൂട്ട്. ബട്ട്‌ ഐ വില്‍ ഫേസ്റ്റ് ഷോയോ ബസ്‌. ഐ വില്‍ ഗോ ആഫ്ട൪ ദേററ്)
അല്ല എനിക്ക് വേറെ റൂട്ടിലാണ്‌ പോകേണ്ടത്. പക്ഷെ നിങ്ങളുടെ ബസ്‌ ഞാ൯ കാണിച്ചുതരാം. അതിനു ശേഷമേ ഞാന്‍ പോകുന്നുള്ളു.

Gopal: It is so kind of you sir. I don’t know how to thank you. (ഇറ്റീസ് സോ കയിന്‍ഡ് ഓഫ് യു സര്‍. ഐ ഡോണ്‍ട് നോ ഹൌ ടു താങ്ക് യു?)

ഈ ദയവിനു എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.

Mr.C: Oh what is there in it? It is our duty to help strangers.(ഓ വാട്ടീസ് ദേര്‍ ഇന്നിറ്റ്? ഇറ്റീസ് അവര്‍ ഡ്യൂട്ടി ടു ഹെല്പ് സ്ട്രെയിഞ്ചേഴ്സ്)

ഓ അതിലെന്തിരിക്കുന്നു? സ്ഥലപരിചയമില്ലാത്തവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണല്ലോ

ബസ്സിനകത്തു വെച്ച്

Gopal: (അടുത്തിരിക്കുന്ന ആളോട്) Excuse me, which is the next stop? ( എക്സ്ക്യുസ് മി, വിച്ചീസ് ദ നെക്സ്ററ് സ്റ്റോപ്?)
ക്ഷമിക്കണം. അടുത്ത സ്റ്റോപ്പ് ഏതാണ്?

Mr. D: It is the Zenith Theatre stop (ഇറ്റീസ് ദ സെനിത്ത് തിയേറ്റ൪ സ്റ്റോപ്) അടുത്ത സ്റ്റോപ് സെനിത്ത് തിയേറ്റ൪ ആണ്.

Gopal: How many stops more for Tagore Memorial school? (ഹൌമെനി സ്റ്റോപ്സ് മോ൪ ഫോര്‍ ടാഗോ൪ മെമ്മോറിയല്‍ സ്കൂള്‍?)
ടാഗോ൪ മെമ്മോറിയല്‍ സ്കൂളിലേക്ക് ഇനി എത്ര സ്റ്റോപ്പുണ്ട്?

Mr.D: I think some five or six stops more. Have you to get down there?(ഐ തിങ്ക്‌ സം ഫൈവ് ഓ൪ സിക്സ് സ്റ്റോപ്സ് മോ൪. ഹേവ്‌ യു ടു ഗെറ്റ് ഡൌണ്‍ ദേ൪) ഒരു അഞ്ചാറു സ്റ്റോപ്പുകള്‍ കൂടിയുണ്ടാകുമെന്നു തോന്നുന്നു. നിങ്ങള്‍ക്കവിടെയാണോ ഇറങ്ങേണ്ടത്?

Gopal:Yes, I don’t know the place. I am a newcomer here. ( യെസ് ഐ ഡോണ്‍ട് നോ ദ പ്ലയ്സ് ഐയാം എ ന്യൂകമ൪ ഹിയര്‍) അതെ എനിക്ക് സ്ഥലമറിയില്ല. ഞാനിവിടെ പുതുതായി വന്നതാണ്.

Mr.D: Don’t worry. I will tell you the stop.( ഡോണ്‍ട് വറി.ഐ വില്‍ ടെല്‍ യു ദ സ്റ്റോപ്പ്‌) സാരമില്ല ഞാന്‍ സ്റ്റോപ്പ്‌ പറഞ്ഞു തരാം.

Gopal: Thank you(താങ്ക് യു) നന്ദി.

(തുടരും ) www.careermagazine.in

Share: