ആശുപത്രിയിൽ സുഹൃത്തിനെ കാണുമ്പോൾ : പ്രഫ . ബലറാം മൂസദ്‌

Share:
Interview tips

(കുമാര്‍ ആശുപത്രിയില്‍ ചെന്ന് അവിടെ ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് മോഹനെ കാണുന്നു.)

Kumar: Hello, Mohan! (ഹലോ മോഹന്‍!)

Mohan: Hello, Kumar! So kind of you (ഹലോ കുമാര്‍! സോ കൈന്‍ഡ് ഓഫ് യു)

Kumar: Only yesterday somebody told me that you were hospitalized. How long have you been here? (ഓണ്‍ലി യെസ്റ്റഡെ സംബഡി ടോള്‍ഡ്‌ മി ദാറ്റ് യൂവേ൪ ഹോസ്പിറ്റലൈസ്ഡ്. ഹൌ ലോങ്ങ് ഹേവ്‌ യു ബീന്‍ ഹിയര്‍)

നിങ്ങള്‍ ആശുപത്രിയിലാണെന്ന് ഇന്നലെയാണ് ആരോ എന്നോട് പറഞ്ഞത്. എത്ര ദിവസമായി നീ ഇവിടെയായിട്ട്)

Mohan: Today is the sixth day (ടുഡെയ് ഈസ് ദ സിക്സ്ത് ഡെ) ഇന്ന് ആറാമത്തെ ദിവസമാണ്.

Kumar: How are you now? Better(ഹൌ ആര്‍ യു നൌ? ബെറ്റര്‍?)

ഇപ്പോഴെങ്ങിനെയുണ്ട്‌. ഭേദമുണ്ടോ?

Mohan:I am much better (അയം മച്ച് ബെറ്റര്‍)

എനിക്കു വളരെ ആശ്വാസമുണ്ട്.

Kumar: What is the nature of your sickness? (വാട്ട്‌ ഈസ്‌ ദ നേച്ച൪ ഓഫ് യോ സിക്ക്നസ്)

നിനക്ക് എന്താണ് സുഖക്കേട്?

Mohan: Well. It started as stomach disorder. Then started acute pain. (വെല്‍, ഇറ്റ്‌ സ്റ്റാര്‍ട്ട് ഏസ് സ്റ്റൊമക് ഡിസോഡര്‍. ദെന്‍ സ്റ്റാര്‍ടഡ് അക്യൂട്ട് പെയിന്‍.)

തുടങ്ങിയത് വയറ്റില്‍ അസുഖമായിട്ടാണ്‌. പിന്നീട് കഠിനമായ വേദന ആരംഭിച്ചു.

Kumar: What was it due to? Have the doctors correctly diagnosed it? (വാട്ട്‌ വാസ് ഇറ്റ്‌ ഡ്യൂ ടു? ഹേവ്‌ ദ ഡോക്ടേഴ്സ് കറക്ട് ലി ഡയഗ്നോസിഡ് ഇറ്റ്‌?)

അത് എന്തുകൊണ്ടായിരുന്നു? ഡോക്ടര്‍മാര്‍ക്ക്‌ ശരിക്ക് രോഗനിര്‍ണ്ണയം ചെയ്യാ൯ കഴിഞ്ഞുവോ?

Mohan: They say it is a liver compliant (ദേസേ ഇറ്റീസ് ഏ ലിവര്‍ കംപ്ലയ്ന്‍റ്.)

അത് കരളിനുള്ള ഒരു രോഗമാണെന്നാണ് അവര്‍ പറയുന്നത്?

Kumar: I see. Any how you are better now? No pain. I suppose? (ഐ സീ. എനി ഹൌ യു ആര്‍ ബെറ്റ൪ നൌ? നോ പെയ്ന്‍ ഐ സപ്പോസ്)

അങ്ങിനെയാണല്ലേ? ഏതായാലും നിനക്കു സുഖം തോന്നുന്നുണ്ടല്ലോ? ഇപ്പോള്‍ വേദനയൊന്നുമില്ലല്ലോ?

Mohan: No. no pain at all. But I am under strict diet restriction. I take only liquid food; (നോ, നോ പെയ്ന്‍ അറ്റോള്‍. ബട്ട്‌ അയം അണ്‍ഡ൪ സ്ട്രിക്ററ് ഡയറ്റ് റെസ്ട്രിക്ഷന്‍. ഐ ടേക്ക് ഓണ്‍ലി ലിക്വിഡ് ഫുഡ്‌)

ഇല്ല വേദനയൊന്നും ഇല്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ ഭക്ഷണകാര്യത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ.

Kumar: I see.Will you have to be here for some more days ? (ഐ സീ. വില്‍ യു ഹേവ്‌ ടു ബി ഹിയ൪ ഫോ൪ സം മോ൪ ഡേയ്സ്.)

അങ്ങിനെയാണല്ലേ? നിനക്കിനി കുറച്ചു ദിവസം കൂടി ഇവിടെ കഴിച്ചുകൂട്ടേണ്ടി വരുമോ?

Mohan: I may be discharged after a week. But the doctors havn’t said anything definite; (ഐ മേ ബി ഡിസ്ചാര്‍ജ്ഡ് ആഫ്ട൪ എ വീക്. ബട് ദ ഡോക്ടേഴ്സ് ഹേവ്‌ന്‍ഡ് സെഡ് എനിതിംഗ് ഡെഫിനിററ്)

ഒരാഴ്ച്ച കഴിഞ്ഞ് എന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കും. പക്ഷെ ഡോക്ടര്‍മാ൪ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

Kumar: When one is sick, one has to face it. I am sure, you will be all right soon. Probably sooner than you think! (വെന്‍ വണ്‍ ഈസ് സിക്, വണ്‍ ഹേയ്സ്ടു ഫെയ്സിററ്. അയം ഷ്വ൪ യു വില്‍ ബി ഓള്‍ റൈറ്റ് സൂണ്‍. പ്രോബബ്ലി സൂണ൪ ദേ൯ യു തിങ്ക്‌) സുഖക്കേടു വരുമ്പോള്‍ അതിനെ ധൈര്യസമേതം നേരിട്ടേ പറ്റൂ. നിനക്ക് വേഗം സുഖമാകുമെന്ന് എനിക്കുറപ്പുണ്ട്. ഒരു പക്ഷെ നീ വിചാരിക്കുന്നതിലും വേഗം.!

Mohan: Thank you: (തേങ്ക് യു ) നന്ദി .

Kumar: Well, I should not disturb your rest, I make a move. Is there anything I can do for you?(വെല്‍ ഐ ഷുഡ് നോട്ട് ഡിസ്റ്റേര്ബ് യോ റെസ്റ്റ്. മേ ഐ മെയ്ക്ക് എ മൂവ്. ഈസ് ദേര്‍ എനിതിങ്ങ് ഐ കേന്‍ ഡൂ ഫോ൪ യു?)

ശരി ഞാന്‍ നിന്‍റെ വിശ്രമത്തെ ശല്യപ്പെടുത്തരുതല്ലോ. ഞാന്‍ പോകുന്നു. എന്തെങ്കിലും നിനക്കു വേണ്ടി എനിയ്ക്കു ചെയ്യാന്‍ കഴിയുന്നതായുണ്ടോ?

Mohan: Oh, nothing. Thank you. (ഓ, നത്തിങ്ങ്. തേങ്ക് യു).

ഓ ഒന്നുമില്ല നന്ദി.

Kumar: Then I take your leave. I will come again in a day or two. (ദെന്‍ ഐ ടെയ്ക് യ്വ ലീവ്. ഐ വില്‍ കം എഗെ൯ ഇ൯ എ ഡേ ഓ൪ ടു)

എന്നാല്‍ ഞാ൯ പോകട്ടെ. ഞാന്‍ വീണ്ടും ഒന്നുരണ്ടു ദിവസത്തിനകം വരാം.

Mohan: O. K. Thank you (ഓക്കെയ്. താങ്ക് യു)

( തുടരും)

Share: