പരിഭാഷപ്പെടുത്തുക

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല്‍ ടൂഷന്‍ വഴി നീന്തല്‍ പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ പറയാറുണ്ട്. കാര്യം കുറെയൊക്കെ ശരിയാണ്. പരിശീലനമാണ് രണ്ടിനും അത്യാവശ്യം എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. പക്ഷേ രണ്ടും തമ്മില്‍ അല്പസ്വല്പം വ്യത്യാസങ്ങളുമുണ്ട്‌. നീന്താനറിയാത്തവനെ വെള്ളത്തില്‍ പിടിച്ചിട്ടാല്‍ അവന്‍ വെള്ളം കുടിച്ചു മരിക്കുന്നു. ഇംഗ്ലീഷ് അറിയാത്തവനെ ഇംഗ്ലീഷു മാത്രം സംസാരിക്കുന്നവരുടെ ഇടയില്‍ കൊണ്ടു ചെന്നാക്കിയാല്‍ അവന്‍ ഇംഗ്ലീഷു ഭാഷ നല്ല വശമാക്കി തിരിച്ചു വരുന്നു! ഇതാണ് ഏറ്റവും വലിയ വ്യത്യാസം.
താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുവാൻ കഴിയുമോ എന്നു ശ്രമിച്ചു നോക്കുക. ശരിയായ പരിഭാഷയുമായി നിങ്ങളുടെ ഭാഷാ പരിജ്ഞാനം പരിശോധിക്കുക .

1. എനിക്കയാളെ വലിയ ഇഷ്ടമാണ്.

2. ആ സ്ത്രീ ഇവിടെയാണ്‌ ജോലി ചെയ്യുന്നത്.

3. അയാള്‍ വളരെ സത്യസന്ധനാണ്.

4. അവര്‍ നല്ല ആളുകളാണ്.

5. അവന്‍ വിശ്വസിക്കാ൯ പറ്റിയവനാണ്.

6. അയാള്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

7. നിങ്ങള്‍ പോയില്ലേ?

8. നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല?

9. നിങ്ങള്‍ക്കയാളെ കാണാ൯ കഴിഞ്ഞോ?

10. അദ്ദേഹം അവിടെ ഉണ്ടായിരുന്നോ?

11. ഒരു മിനിറ്റു നേരത്തേക്കു ആ പേന ഒന്നു തരാമോ?

12. നിങ്ങള്‍ക്ക് ചായയോ കാപ്പിയോ ഇഷ്ടം?

13. നമുക്കു പോയി ഒരു കാപ്പി കഴിക്കാം.

14. നിങ്ങളുടെ അച്ഛന്‍ എവിടെ?

15. അദ്ദേഹം പുറത്ത് പോയിരിക്കുകയാണ്.

16. അദ്ദേഹം എപ്പോള്‍ തിരിച്ചു വരും?

17. രണ്ടു മണിക്കൂറിനകം തിരിച്ചു വരുമെന്നാണ് പ്രതീക്ഷ.

18. അദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നത്?

19. കൊല്ലത്തു നിന്ന് കോട്ടയത്തേക്ക് എത്ര ദൂരമുണ്ട്?

20. എനിക്ക് കൃത്യമായി അറിയില്ല

21. നിങ്ങള്‍ എങ്ങിനെയാണ് ഓഫീസിലേക്ക് പോകുന്നത്?

22. ഞാന്‍ ഓഫീസിലേക്ക് നടന്നു പോകുന്നു

23. അയാള്‍ രാവിലെ എത്ര മണിക്ക് എഴുന്നേല്‍ക്കും?

24. നിങ്ങള്‍ക്ക് ഇവിടത്തോളം ഒന്നു വരാ൯ കഴിയുമോ?

25. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാ൯ കഴിയുന്നുണ്ടോ!

26. നിങ്ങള്‍ക്ക് എന്നെ ഒന്നു സഹായിക്കാമോ?

27. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്.

28. നിങ്ങള്‍ക്ക് എത്രയാണാവശ്യം?

29. എനിക്ക് 50 രൂപയാവശ്യമുണ്ട്.

30. അത്യാവശ്യമാണോ?

31. അതെ. വളരെ അത്യാവശ്യമാണ്.

32. എനിക്ക് നിങ്ങളുടെ ഓഫീസറെ കാണണമെന്നുണ്ട്.

33. എനിക്ക് നിങ്ങളോട് ഒരു കാര്യം സംസാരിക്കാന്‍ ഉണ്ട്.

34. നിങ്ങള്‍ക്ക് പോകാന്‍ തിടുക്കമുണ്ടോ?

35. ഇനി നാം തമ്മില്‍ എപ്പോള്‍ കാണും?

36. അദ്ദേഹമില്ലായിരുന്നെങ്കില്‍ നമുക്ക് അതു കിട്ടുമായിരുന്നില്ല.

37. നിങ്ങള്‍ക്ക് ഈ ജോലി ഇഷ്ടപ്പെട്ടോ?

38. ഈ സ്ഥലത്തെ കാലാവസ്ഥ നിങ്ങള്‍ക്ക് പിടിച്ചോ?

39. എനിക്കീ സ്ഥലം മടുത്തു.

40. അയാള്‍ ഉള്ളില്‍ നല്ലവനാണ്.

41. നമുക്ക് രാഷ്ട്രീയം സംസാരിക്കാതിരിക്കാം.

42. രാഷ്ട്രീയം ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു.

43. അയാള്‍ ഇന്നലെരാത്രി എപ്പോഴാണ് തിരിച്ചെത്തിയത്‌?

44. അത് ആരാണ്?

45. അയാള്‍ എന്തു ജോലി ചെയ്യുന്നു?

46. നിങ്ങള്‍ക്ക് അയാളെ എങ്ങനെ അറിയാം?

47. അയാള്‍ക്ക്‌ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്.

48. അയാള്‍ ഇപ്പോള്‍ നല്ല ‘മൂഡി’ലല്ല.

49. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.

50. മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങളെന്തിനു തലയിടുന്നു?

51. അയാള്‍ പെട്ടെന്നു മട്ടുമാറുന്ന ആളാണ്‌.

52. ഞങ്ങളുടെ സൗഹൃദം വളരെ വര്‍ഷങ്ങളായി ഉറച്ചു നില്‍ക്കുന്നതാണ്.

53. നിങ്ങള്‍ വിഷമിക്കണ്ട. കാര്യങ്ങളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശെരിപ്പെടും.

54. നിങ്ങള്‍ ഭക്ഷണം കഴിച്ചോ?

55. കഴിഞ്ഞതെല്ലാം കഴിഞ്ഞു, നമുക്ക് അതെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുക.

56. കഴിഞ്ഞ കാര്യങ്ങള്‍ എന്തിനിങ്ങനെ വീണ്ടും കുത്തിപ്പൊക്കുന്നു

57. എനിക്ക് എന്‍റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായുണ്ട് .

58. എനിക്ക് ഒരു വിവാഹത്തിന് പങ്കെടുക്കേണ്ടതായുണ്ട്.

59. അയാള്‍ പുക വലിക്കുമോ?

60. ഇല്ല. അയാള്‍ അത്തരം ദൂഷ്യങ്ങളൊന്നുമില്ലാത്ത ആളാണ്‌.

61. വരുന്നത് വരട്ടെ. ഞാനെന്‍റെ കടമ നിര്‍വഹിക്കും.

62. ദൈവത്തെയോര്‍ത്ത്, ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു.

63. നമുക്ക് ആ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം.

64. എനിക്കിത് ഒരു നിമിഷം പോലും സഹിക്കാനാവില്ല.

65. ആരുടെ വകയാണ് പാര്‍ട്ടി?

66. ബില്‍ ആരാണ് കൊടുക്കുന്നത്?

67. എനിക്ക് അയാളെ നന്നായി അറിയാം.

68. അയാള്‍ക്ക് അതിനോട് കടുത്ത വിരോധമാണ്.

69. നമുക്ക് അയാളെ ഒന്നു ചെന്നു കണ്ടുകൂടെ?

70. കാര്യം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും? അതാണ് എന്‍റെ വിശ്വാസം.

71. അവര്‍ തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്ല.

72. അയാളെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്.

73. എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പാണ്.

74. നമ്മളെല്ലാവരും കൂടി ചേര്‍ന്നാല്‍ ഈ കാര്യം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.

75. അത് ആരോഗ്യത്തിന് നല്ലതാണ്.

76. അത് ആരോഗ്യത്തിനു തകരാറുണ്ടാക്കുന്നതാണ്

77. എനിക്ക് നിങ്ങളെ ഒന്ന് കാണണമെന്നുണ്ട്. എപ്പോള്‍ കാണാ൯ കഴിയും?

78. ഇന്ന് തീയതി എത്രയാണ്?

79. സമയമെത്രയായി?

80. ഇനി എത്ര നേരം നമുക്ക് കാത്തുനില്‍ക്കണം?

81. ഞങ്ങള്‍ താങ്കളെ ഒരു യോഗത്തില്‍ ക്ഷണിക്കാനാണ് വന്നിരിക്കുന്നത്.

82. നിങ്ങള്‍ യോഗത്തില്‍ മുഖ്യാതിഥിയായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

83. നിങ്ങള്‍ വളരെ തിരക്കിലാണോ?

84. എനിക്ക് നിങ്ങളോട് അതിപ്രധാനമായ ഒരു കാര്യം സംസാരിക്കാനുണ്ട്. ഒരു മിനിറ്റ് അതിനു വേണ്ടി അനുവദിക്കാമോ?

85. നിങ്ങളെ കാത്തു നിര്‍ത്തിയതില്‍ വളരെ വ്യസനിക്കുന്നു.

86. എനിക്ക് ബസ്‌ തെറ്റി, അതുകൊണ്ടാണ് വൈകിയത്.

87. താങ്കള്‍ അദ്ദേഹത്തോട് എന്നെക്കുറിച്ച് ഒന്ന് സംസാരിക്കുമോ?

88. നിങ്ങള്‍ വിചാരിച്ചാലതു നടക്കും.

89. എല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

90. എങ്ങിനെയാണ്‌ താങ്കളോട് നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല?

91. അതു വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.

92. ആ കാഴ്ച്ച എനിക്ക് കണ്ടുകൊണ്ടു നില്ക്കാ൯ കഴിഞ്ഞില്ല

93. എന്‍റെ ക്ഷമ നശിച്ചു കഴിഞ്ഞു.

94. ഞാന്‍ എത്ര സമയമാണ് പാഴാക്കിക്കളഞ്ഞത്!

95. നമുക്ക് എന്തുകൊണ്ട് ഒരു സിനിമയ്ക്ക് പോയിക്കൂടാ?

96. അയാള്‍ക്ക് തലക്കനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു.

97. അയാള്‍ക്കു പെരുമാറാനറിഞ്ഞുകൂട.

98. അദ്ദേഹം ഒരു പരിപൂര്‍ണ ജന്‍റില്‍മേനാണ്.

99. അദ്ദേഹത്തിന് ഒരു ദൌര്‍ബല്യമേ ഉള്ളൂ

100. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ദൌര്‍ബല്യം.

101. പരിപൂര്‍ണ്ണനായിട്ട് ആരുണ്ടീ ലോകത്തില്‍?

102. അതത്ര വലിയ കാര്യമായി എടുക്കണ്ട.

103. അതും അതിലപ്പുറവും ഞാന്‍ സഹിച്ചിട്ടുണ്ട്.

104. ജീവിതം അങ്ങിനെയൊക്കെയാണ്. നാം ധൈര്യസമേതം നേരിട്ടേ പറ്റൂ.

105. അദ്ദേഹം ചില തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ്.

106. ഒരു തത്വവുമില്ലാതിരിക്കുക എന്നതു മാത്രമാണ് അയാളുടെ തത്ത്വം.

107. നല്ലപോലെ ആലോചിച്ചു വേണം അത് ചെയ്യാന്‍.

108. ദയവു ചെയ്ത് നിങ്ങള്‍ ഒന്ന് വായ്മൂടി വെക്കുമോ?

109. ജീവിതം ആസ്വദിക്കാനുള്ളതാണ്.

110. ആളുകളെ വെറുതെ മുഷിപ്പിച്ചിട്ടെന്തുകാര്യം?

111. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാനനുവദിക്കുകയും ചെയ്യുക.

112. അയാള്‍ പണക്കാരനാണോ?

113. അയാള്‍ ഒരു വലിയ പണച്ചാക്കാണ്.

114. നാം തമ്മില്‍ കണ്ടിട്ട് ഒരുപാട് കാലമായി.

115. അയാള്‍ക്കെന്തു പറ്റി?

116. അവര്‍ ഒരേ തരക്കാരാണ്.

117. തന്തയ്ക്ക് പറ്റിയ മകന്‍ തന്നെ!

118. അവന്‍ ഒരു തനി വില്ല൯ ആണ്.

119. അവര്‍ തമ്മില്‍ വലിയ അന്തരമുണ്ട്

120. അദ്ദേഹത്തെ കണ്ടു മുട്ടുന്നതു ഒരു സന്തോഷകരമായ അനുഭവമാണ്.

121. അദ്ദേഹത്തിന് ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമുണ്ട്.

122. അയാളെ കണ്ടാല്‍ ഇഷ്ടപ്പെടാതെ കഴിയില്ല.

123. നല്ല കാലാവസ്ഥയാണിന്ന്.

124. ഞാന്‍ പനി പിടിച്ചു കിടപ്പായിരുന്നു.

125. മഴ പെയ്യാന്‍ പോകുന്ന ലക്ഷണങ്ങള്‍ കാണുന്നു.

English Translation

1. I like him very much

2. She is working here.

3. He is very honest.

4. They are decent people.

5. He is trustworthy.

6. He has helped me a lot.

7. Didn’t you go?

8. Why didn’t you come?

9. Could you meet him?

10. Was he there?

11. Can you give that pen for a minute?

12. Which do you like, coffee or tea?

13. Let us have a cup of coffee

14. Where is your father?

15. He has gone out

16. When is he expected back?

17. He is expected with in a couple of hours.

18. Where does he work?

19. How far is kollam from kottayam?

20. I don’t know exactly.

21. How do you go to office?

22. I go to office on foot.

23. When does he get up in the morning?

24. Can you come over this side?

25. Can you hear what I say?

26. Can you help me a little?

27. I need some money.

28. How much do you need?

29. I need fifty rupees.

30. Are you badly in need of it?

31. Yes. I need it very badly

32. I would like to meet your officer.

33. I have something to discuss with you.

34. Are you in a hurry to go?

35. When will we meet again?

36. But from him, we couldn’t have got it.

37. Do you like this job?

38. Do you like the climate here?

39. I am fed up with this place.

40. He is good at heart.

41. Let us not discuss politics.

42. Politics makes people quarrel.

43. When did he get back yesterday night?

44. Who is that?

45. What is he?

46. How do you know him?

47. Something has gone wrong with him.

48. He is not in the right mood now.

49. You mind your business.

50. Why do you poke your nose into other people’s affairs?

ഇതേ ചോദ്യം കുറച്ചുകൂടി ശക്തിയായ ഭാഷയില്‍ “Why do you poke your ugly nose into other people’s affairs?” എന്നും ചോദിക്കാം.

51. He is a man of moods.

52. Our friendship has been steady for years.

53. Take it easy. Things will be all right within a few days

54. Did you have your food?

55. What is past is past. Let us forget and forgive.

56. Why do you rake up the past once again?

57. I have to take my sister to the hospital

58. I have to attend a wedding.

59. Does he smoke?

60 . No. He is a teetotaller.(‘teetotaller’ എന്നാല്‍ മദ്യപാനം, ചായകുടി, പുകവലി എന്നീ ദുശീലങ്ങളൊന്നുമില്ലാത്ത ആള്‍ എന്നര്‍ത്ഥം)

Or

No. He has no such vices.

61 . Come what may! I will do my duty.

62 . For heaven’s sake, Please listen to what I say.

63 . We will discuss it later

64. I cannot stand it even for a minute.

65. Who is standing the party?

66. Who is footing the bill?

67. I know him very well.

Or

I know him in and out

68. He is dead against it.

69. Why not we go and meet him?

70. He is amenable to reason. That is what I think.

71. They are not on good terms.

72. He is in his good books.

(ഇതുപോലെ ‘ബന്ധം നല്ലതല്ല’ എന്ന് കാണിക്കാ൯ ‘He is in his bad books’ എന്നും പ്രയോഗിക്കാം)

73. I hold him in high esteem.

74. If we all join together, we can do it very easily.

75. It is good for health.

76. It is harmful to health

77. I would like to meet you. When can I meet?

78. What is the date today?

79. What is the time?

Or

What time is it?

Or

What is the time like?

80. How long have we to wait?

81. We have come to invite you for a meeting.

82. We would like you to be the Chief Guest of the meeting.

83. Are you very busy?

84. I have a very important matter to discuss with You. Can you spare me a minute?

85. Sorry to have kept you waiting.

86. I missed my bus, that is why I am late.

87. Can you speak a word about me to him?

88. You can get it done.

89. Everything depends on you.

90. I don’t know how to thank you.

91. Words fail me to describe it.

92. I couldn’t stand that sight.

93. I have lost my patience.

94. How much time I wasted!

95. Why can’t we go for a picture?

96. He has developed too much head weight.

97. He doesn’t know how to behave.

98. He is a perfect gentle man.

99. He has only one weakness.

100. That is his biggest weakness.

101. Is there anyone perfect in this world?

102. Take it easy.

103. I have faced worse things.

104. Life is like that. We have to face things boldly.

105. He is a man of principles.

106. His only principle is not to have any principles!

107. Think twice before you do it.

108. Will you kindly keep your mouth shut?

109. Life is to be enjoyed.

110. What is the use of displeasing people?

111. Live and let live!

112. Is he well-off?

Or

Is he rich?

Or

Is he well to do?

113. He is a big money bag.

114. It is a long time since we have met.

(സ്വല്പം അതിശയോക്തിയോടു കൂടി തമാശരൂപത്തില്‍ It is ages since we met’ എന്നും പറയാം)

115. What has happened to him?

116. They are birds of the same feather.

117. Like father, like son!

Or

He is a chip of the old block!

118. He is a down right villain

119. There is a world of difference between them

120. It is a pleasure to meet him.

121. He has a pleasing personality.

122. To meet him is to love him.

123. It is fine weather today

124. I was down with fever.

125. I am afraid it is going to rain.

നിങ്ങൾ പരിഭാഷപ്പെടുത്തിയതുമായി ഒത്തുനോക്കുക. ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള ആദ്യപടിയാണിതെന്ന് കരുതി ശ്രമിച്ചുനോക്കുക. 100 വാചകങ്ങൾ ശരിയായി പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠനത്തിൽ അതിവേഗം മുന്നേറാൻ കഴിയും. 60 വാചകങ്ങൾ ശരിയായി പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇംഗ്ലീഷ് പഠനത്തിൽ കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ താഴെയാണെങ്കിൽ കഠിനാദ്ധ്വാനം ആവശ്യമുണ്ട്. ഭാഷാ പഠനത്തിന്‍റെ കാര്യത്തില്‍ മാരകമായ വിപത്തൊന്നും പതിയിരിപ്പില്ല. പോരെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യം പല തരത്തിലാകാം. വെറും രണ്ടോ മൂന്നോ ഇംഗ്ലീഷു പദങ്ങള്‍ കൊണ്ടു മാത്രം കഴിച്ചു കൂട്ടാവുന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ട്.’ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’ എന്ന പരമ്പര പഠിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും.

( തുടരും )

Share: