മലയാളം – ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാ൯ കഴിയുമോ എന്നു ശ്രമിച്ചു നോക്കുക. എന്നിട്ട്, അടുത്ത ലക്കം കൊടുക്കുന്ന തര്‍ജ്ജമയുമായി ഒത്തുനോക്കുക.

1. എനിക്കയാളെ വലിയ ഇഷ്ടമാണ്.

2. ആ സ്ത്രീ ഇവിടെയാണ്‌ ജോലി ചെയ്യുന്നത്.

3. അയാള്‍ വളരെ സത്യസന്ധനാണ്.

4. അവര്‍ നല്ല ആളുകളാണ്.

5. അവന്‍ വിശ്വസിക്കാ൯ പറ്റിയവനാണ്.

6. അയാള്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

7. നിങ്ങള്‍ പോയില്ലേ?

8. നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല?

9. നിങ്ങള്‍ക്കയാളെ കാണാ൯ കഴിഞ്ഞോ?

10. അദ്ദേഹം അവിടെ ഉണ്ടായിരുന്നോ?

11. ഒരു മിനിറ്റു നേരത്തേക്കു ആ പേന ഒന്നു തരാമോ?

12. നിങ്ങള്‍ക്ക് ചായയോ കാപ്പിയോ ഇഷ്ടം?

13. നമുക്കു പോയി ഒരു കാപ്പി കഴിക്കാം.

14. നിങ്ങളുടെ അച്ഛന്‍ എവിടെ?

15. അദ്ദേഹം പുറത്ത് പോയിരിക്കുകയാണ്.

16. അദ്ദേഹം എപ്പോള്‍ തിരിച്ചു വരും?

17. രണ്ടു മണിക്കൂറിനകം തിരിച്ചു വരുമെന്നാണ് പ്രതീക്ഷ.

18. അദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നത്?

19. കൊല്ലത്തു നിന്ന് കോട്ടയത്തേക്ക് എത്ര ദൂരമുണ്ട്?

20. എനിക്ക് കൃത്യമായി അറിയില്ല

21. നിങ്ങള്‍ എങ്ങിനെയാണ് ഓഫീസിലേക്ക് പോകുന്നത്?

22. ഞാന്‍ ഓഫീസിലേക്ക് നടന്നു പോകുന്നു

23. അയാള്‍ രാവിലെ എത്ര മണിക്ക് എഴുന്നേല്‍ക്കും?

24. നിങ്ങള്‍ക്ക് ഇവിടത്തോളം ഒന്നു വരാ൯ കഴിയുമോ?

25. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാ൯ കഴിയുന്നുണ്ടോ!

26. നിങ്ങള്‍ക്ക് എന്നെ ഒന്നു സഹായിക്കാമോ?

27. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്.

28. നിങ്ങള്‍ക്ക് എത്രയാണാവശ്യം?

29. എനിക്ക് 50 രൂപയാവശ്യമുണ്ട്.

30. അത്യാവശ്യമാണോ?

31. അതെ. വളരെ അത്യാവശ്യമാണ്.

32. എനിക്ക് നിങ്ങളുടെ ഓഫീസറെ കാണണമെന്നുണ്ട്.

33. എനിക്ക് നിങ്ങളോട് ഒരു കാര്യം സംസാരിക്കാന്‍ ഉണ്ട്.

34. നിങ്ങള്‍ക്ക് പോകാന്‍ തിടുക്കമുണ്ടോ?

35. ഇനി നാം തമ്മില്‍ എപ്പോള്‍ കാണും?

36. അദ്ദേഹമില്ലായിരുന്നെങ്കില്‍ നമുക്ക് അതു കിട്ടുമായിരുന്നില്ല.

37. നിങ്ങള്‍ക്ക് ഈ ജോലി ഇഷ്ടപ്പെട്ടോ?

38. ഈ സ്ഥലത്തെ കാലാവസ്ഥ നിങ്ങള്‍ക്ക് പിടിച്ചോ?

39. എനിക്കീ സ്ഥലം മടുത്തു.

40. അയാള്‍ ഉള്ളില്‍ നല്ലവനാണ്.

41. നമുക്ക് രാഷ്ട്രീയം സംസാരിക്കാതിരിക്കാം.

42. രാഷ്ട്രീയം ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു.

43. അയാള്‍ ഇന്നലെരാത്രി എപ്പോഴാണ് തിരിച്ചെത്തിയത്‌?

44. അത് ആരാണ്?

45. അയാള്‍ എന്തു ജോലി ചെയ്യുന്നു?

46. നിങ്ങള്‍ക്ക് അയാളെ എങ്ങനെ അറിയാം?

47. അയാള്‍ക്ക്‌ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്.

48. അയാള്‍ ഇപ്പോള്‍ നല്ല ‘മൂഡി’ലല്ല.

49. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.

50. മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങളെന്തിനു തലയിടുന്നു?

51. അയാള്‍ പെട്ടെന്നു മട്ടുമാറുന്ന ആളാണ്‌.

52. ഞങ്ങളുടെ സൗഹൃദം വളരെ വര്‍ഷങ്ങളായി ഉറച്ചു നില്‍ക്കുന്നതാണ്.

53. നിങ്ങള്‍ വിഷമിക്കണ്ട. കാര്യങ്ങളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശരിപ്പെടും.

54. നിങ്ങള്‍ ഭക്ഷണം കഴിച്ചോ?

55. കഴിഞ്ഞതെല്ലാം കഴിഞ്ഞു, നമുക്ക് അതെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുക.

56. കഴിഞ്ഞ കാര്യങ്ങള്‍ എന്തിനിങ്ങനെ വീണ്ടും കുത്തിപ്പൊക്കുന്നു

57. എനിക്ക് എന്‍റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായുണ്ട് .

58. എനിക്ക് ഒരു വിവാഹത്തിന് പങ്കെടുക്കേണ്ടതായുണ്ട്.

59. അയാള്‍ പുക വലിക്കുമോ?

60. ഇല്ല. അയാള്‍ അത്തരം ദൂഷ്യങ്ങളൊന്നുമില്ലാത്ത ആളാണ്‌.

61. വരുന്നത് വരട്ടെ. ഞാനെന്‍റെ കടമ നിര്‍വഹിക്കും.

62. ദൈവത്തെയോര്‍ത്ത്, ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു.

63. നമുക്ക് ആ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം.

64. എനിക്കിത് ഒരു നിമിഷം പോലും സഹിക്കാനാവില്ല.

65. ആരുടെ വകയാണ് പാര്‍ട്ടി?

66. ബില്‍ ആരാണ് കൊടുക്കുന്നത്?

67. എനിക്ക് അയാളെ നന്നായി അറിയാം.

68. അയാള്‍ക്ക് അതിനോട് കടുത്ത വിരോധമാണ്.

69. നമുക്ക് അയാളെ ഒന്നു ചെന്നു കണ്ടുകൂടെ?

70. കാര്യം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും? അതാണ് എന്‍റെ വിശ്വാസം.

71. അവര്‍ തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്ല.

72. അയാളെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്.

73. എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പാണ്.

74. നമ്മളെല്ലാവരും കൂടി ചേര്‍ന്നാല്‍ ഈ കാര്യം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.

75. അത് ആരോഗ്യത്തിന് നല്ലതാണ്.

76. അത് ആരോഗ്യത്തിനു തകരാറുണ്ടാക്കുന്നതാണ്

77. എനിക്ക് നിങ്ങളെ ഒന്ന് കാണണമെന്നുണ്ട്. എപ്പോള്‍ കാണാ൯ കഴിയും?

78. ഇന്ന് തീയതി എത്രയാണ്?

79. സമയമെത്രയായി?

80. ഇനി എത്ര നേരം നമുക്ക് കാത്തുനില്‍ക്കണം?

81. ഞങ്ങള്‍ താങ്കളെ ഒരു യോഗത്തില്‍ ക്ഷണിക്കാനാണ് വന്നിരിക്കുന്നത്.

82. നിങ്ങള്‍ യോഗത്തില്‍ മുഖ്യാതിഥിയായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

83. നിങ്ങള്‍ വളരെ തിരക്കിലാണോ?

84. എനിക്ക് നിങ്ങളോട് അതിപ്രധാനമായ ഒരു കാര്യം സംസാരിക്കാനുണ്ട്. ഒരു മിനിറ്റ് അതിനു വേണ്ടി അനുവദിക്കാമോ?

85. നിങ്ങളെ കാത്തു നിര്‍ത്തിയതില്‍ വളരെ വ്യസനിക്കുന്നു.

86. എനിക്ക് ബസ്‌ തെറ്റി, അതുകൊണ്ടാണ് വൈകിയത്.

87. താങ്കള്‍ അദ്ദേഹത്തോട് എന്നെക്കുറിച്ച് ഒന്ന് സംസാരിക്കുമോ?

88. നിങ്ങള്‍ വിചാരിച്ചാലതു നടക്കും.

89. എല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

90. എങ്ങിനെയാണ്‌ താങ്കളോട് നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല?

91. അതു വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.

92. ആ കാഴ്ച്ച എനിക്ക് കണ്ടുകൊണ്ടു നില്ക്കാ൯ കഴിഞ്ഞില്ല

93. എന്‍റെ ക്ഷമ നശിച്ചു കഴിഞ്ഞു.

94. ഞാന്‍ എത്ര സമയമാണ് പാഴാക്കിക്കളഞ്ഞത്!

95. നമുക്ക് എന്തുകൊണ്ട് ഒരു സിനിമയ്ക്ക് പോയിക്കൂടാ?

96. അയാള്‍ക്ക് തലക്കനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു.

97. അയാള്‍ക്കു പെരുമാറാനറിഞ്ഞുകൂട.

98. അദ്ദേഹം ഒരു പരിപൂര്‍ണ ജന്‍റില്‍മേനാണ്.

99. അദ്ദേഹത്തിന് ഒരു ദൌര്‍ബല്യമേ ഉള്ളൂ

100. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ദൌര്‍ബല്യം.

101. പരിപൂര്‍ണ്ണനായിട്ട് ആരുണ്ടീ ലോകത്തില്‍?

102. അതത്ര വലിയ കാര്യമായി എടുക്കണ്ട.

103. അതും അതിലപ്പുറവും ഞാന്‍ സഹിച്ചിട്ടുണ്ട്.

104. ജീവിതം അങ്ങിനെയൊക്കെയാണ്. നാം ധൈര്യസമേതം നേരിട്ടേ പറ്റൂ.

105. അദ്ദേഹം ചില തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ്.

106. ഒരു തത്വവുമില്ലാതിരിക്കുക എന്നതു മാത്രമാണ് അയാളുടെ തത്ത്വം.

107. നല്ലപോലെ ആലോചിച്ചു വേണം അത് ചെയ്യാന്‍.

108. ദയവു ചെയ്ത് നിങ്ങള്‍ ഒന്ന് വായ്മൂടി വെക്കുമോ?

109. ജീവിതം ആസ്വദിക്കാനുള്ളതാണ്.

110. ആളുകളെ വെറുതെ മുഷിപ്പിച്ചിട്ടെന്തുകാര്യം?

111. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാനനുവദിക്കുകയും ചെയ്യുക.

112. അയാള്‍ പണക്കാരനാണോ?

113. അയാള്‍ ഒരു വലിയ പണച്ചാക്കാണ്.

114. നാം തമ്മില്‍ കണ്ടിട്ട് ഒരുപാട് കാലമായി.

115. അയാള്‍ക്കെന്തു പറ്റി?

116. അവര്‍ ഒരേ തരക്കാരാണ്.

117. തന്തയ്ക്ക് പറ്റിയ മകന്‍ തന്നെ!

118. അവന്‍ ഒരു തനി വില്ല൯ ആണ്.

119. അവര്‍ തമ്മില്‍ വലിയ അന്തരമുണ്ട്

120. അദ്ദേഹത്തെ കണ്ടു മുട്ടുന്നതു ഒരു സന്തോഷകരമായ അനുഭവമാണ്.

121. അദ്ദേഹത്തിന് ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമുണ്ട്.

122. അയാളെ കണ്ടാല്‍ ഇഷ്ടപ്പെടാതെ കഴിയില്ല.

123. നല്ല കാലാവസ്ഥയാണിന്ന്.

124. ഞാന്‍ പനി പിടിച്ചു കിടപ്പായിരുന്നു.

125. മഴ പെയ്യാന്‍ പോകുന്ന ലക്ഷണങ്ങള്‍ കാണുന്നു.

( തുടരും ) * ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ:  www.careermagazine.in സൗജന്യമായി പഠിപ്പിക്കുന്നു.

Share: