മറ്റുള്ളവരെ പ്രശംസിക്കാം; സന്തോഷിപ്പിക്കാം…

Share:
Personality development

എം ആർ കൂപ്മേയർ                                                       പരിഭാഷ: എം ജി കെ നായർ

സൗഹൃദത്തെ, പ്രശംസകൈമാറി സന്തോഷിപ്പിക്കുന്ന കളി എന്ന് ഒലിവര്‍ വെന്‍ഡല്‍ ഹോംസ് വിവരിച്ചിട്ടുണ്ട്.

അതിനേക്കാള്‍ ആഴത്തിലുള്ള സൗഹൃദത്തിന്‍റെ വേരുകളുണ്ട് – എന്നാല്‍ ആ ആശയം തന്നെ സന്തോഷകരമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതിനാല്‍ നാം കളിക്കുന്ന “കളികളില്‍” അതും ഉള്‍പ്പെടുത്തണം: പ്രശംസകൈമാറി സന്തോഷിപ്പിക്കുന്ന കളി.

ഭാവനയില്‍ ഏതാനും പ്രായോഗിക കളികള്‍ കളിച്ചുനോക്കൂ. ഇപ്പോള്‍ത്തന്നെ, അതിന്‍റെ ഊഷ്മളവും സൗഹൃദപരവുമായ തിളക്കം അനുഭവിക്കാന്‍ വേണ്ടി!

ഒരു ബന്ധുവിനോടോ സുഹൃത്തിനോടോ സംസാരിക്കുകയാണെന്ന് കരുതുക. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പറയാവുന്ന ഏതെങ്കിലും ശ്ലാഘനീയമായ കാര്യത്തെപ്പറ്റി ആലോചിക്കുക. ഇതു നിങ്ങളുടെ ബന്ധുവിനെയോ സുഹൃത്തിനെയോ സന്തുഷ്ടമാക്കുമെന്നകാര്യം സുവ്യക്തമാണ്. പകരം, നിങ്ങള്‍ ശ്ലാഘിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും അവര്‍ പറയുന്നുവെന്ന് സങ്കല്‍പ്പിക്കുക.

പ്രശംസ നിങ്ങളെ സന്തുഷ്ടനാക്കുന്നു – ഇനി നിങ്ങളുടെ ഊഴമാണ്, ശ്ലാഘനീയമായ എന്തെങ്കിലും പറയാന്‍ …. പകരം വീണ്ടും വീണ്ടും പ്രശംസ ഏറ്റുവാങ്ങാന്‍.

സങ്കല്പത്തിലെ നിങ്ങളുടെ കളി നിങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടും. ബുദ്ധിമാനും മഹാനുമായ ഒലിവര്‍ വെന്‍ഡല്‍ ഹോംസ് വിവരിച്ച പ്രശംസ കൈമാറി സന്തോഷിപ്പിക്കുന്ന കളിയിലൂടെ ലഭിക്കുന്ന സൗഹൃദത്തിന്‍റെ ഊഷ്മളവുമായ തിളക്കം യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ നിങ്ങള്‍ അത്രയേറെ കൊതിക്കും.

നിങ്ങള്‍ ഇനി കണ്ടുമുട്ടുന്ന അടുത്ത പത്തു സുഹൃത്തുക്കളില്‍ ഇതു പരീക്ഷിക്കുക…. പിന്നെ അടുത്ത നൂറുപേരില്‍! “പ്രശംസകൈമാറല്‍” ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ വേണം താനും!

സന്തോഷിപ്പിക്കുന്ന ഒരു കളിയാണത്……. മാത്രമോ, എല്ലായ്പ്പോഴും നിങ്ങള്‍ വിജയിക്കുകയും ചെയ്യുന്നു.!

ഇതിനെ കൂടുതല്‍ സന്തോഷകരമാക്കുന്നത്, എല്ലായ്പ്പോഴും എല്ലാവരും വിജയിക്കുന്നുവെന്നുള്ളതിനാലാണ്!

ആംഗലവിമര്‍ശകന്‍ വില്യം ഹാസ് ലിറ്റ് പ്രസ്താവിച്ചിട്ടുണ്ട് : “സന്തോഷിപ്പിക്കുകയെന്ന കലയില്‍ സന്തോഷിപ്പിക്കപ്പെടലും അടങ്ങിയിരിക്കുന്നു”. ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, “നിങ്ങള്‍ കൂടുതല്‍ സന്തുഷ്ടനായിരിക്കുമ്പോള്‍, ഒരു സുഹൃത്തെന്ന നിലയില്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷവാനായിരിക്കും”.

പ്രശംസാരൂപത്തില്‍ നിങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ അലസനോ അധീരനോ ആകരുത്. കാരണം ഫ്രഞ്ച് തത്ത്വചിന്തകന്‍ (Vauvenargues : ‘Reflections’) എഴുതിയതുപോലെ, “എല്ലായ്പ്പോഴും മിതമായി പ്രശംസിക്കുന്നത് മെച്ചപ്പെട്ടതല്ലാത്ത സുനിശ്ചിത ചിഹ്നമാണ്.”

ഡോക്ടര്‍ നോര്‍മന്‍ പീലെ പറയുന്നത്, “അത്യുത്സാഹമാണ് അന്തരമുണ്ടാക്കുന്നത്” എന്നാണ്.
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നാം മടികാട്ടരുത്.

( തുടരും)

കൂടുതൽ വായിക്കാൻ : www.careermagazine.in

Share: