കേന്ദ്രീയ വിദ്യാലയയില്‍ 8400 ഒഴിവുകള്‍; അപേക്ഷാ തിയതി നീട്ടി

302
0
Share:

കേന്ദ്രീയ വിദ്യാലയ സംഗതന്‍ (KVS) അധ്യാപക – അനദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 23 വരെ നീട്ടി. അധ്യാപക – അനദ്ധ്യാപക തസ്തികകളില്‍ എണ്ണായിരത്തി നാന്നൂറോളം ഒഴിവുകളാണുള്ളത്.
പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (PGT) ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (TGT), ലൈബ്രേറിയന്‍, പ്രൈമറി അധ്യാപകര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രൈമറി അധ്യാപകരുടെ (ഗ്രൂപ്പ് ബി)അയ്യായിരത്തി മുന്നൂറ് ഒഴിവുകളാണുള്ളത്. പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ)- (76) വൈസ് പ്രിന്‍സിപ്പാള്‍ – (220) പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ – (592) ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ – (1900) ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി) – (50) പ്രൈമറി ടീച്ചര്‍ (സംഗീതം)(ഗ്രൂപ്പ് ബി) – 201 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

യോഗ്യത: പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ): 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം, ബി.എഡ് നിര്‍ബന്ധം, 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം അല്ലെങ്കില്‍ കെ.വി.എസ് റിക്രൂട്ട്മെന്റിന്റെ തത്തുല്യ യോഗ്യത.
വൈസ് പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ); ബിരുദാനന്തര ബിരുദം, ബി.എഡ്, 5 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം.

ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍(ഗ്രൂപ്പ് ബി); 50ല്‍ ശതമാനത്തില്‍ കുറയാതെ ബിരുദം, CTET അല്ലെങ്കില്‍ തതുല്യ യോഗ്യത.
ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി); ലൈബ്രറി സയന്‍സില്‍ ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈബ്രറി സയന്‍സ് ഡിപ്ലോമ.
ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി); ലൈബ്രറി സയന്‍സില്‍ ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈബ്രറി സയന്‍സ് ഡിപ്ലോമ.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 23. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ http://kvsangathan.nic.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും .

Share: