കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ : 14,967 ഒ​​ഴി​​വു​​ക​​ൾ

Share:

കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ സം​​ഗ​​ത​​നി​​ലും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ സ​​മി​​തി​​യി​​ലു​​മാ​​യി അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്‌​​തി​​ക​​ക​​ളിൽ ​​14,967 ഒ​​ഴി​​വു​​ക​​ളിലേക്ക് അ​​പേ​​ക്ഷ ക്ഷണിച്ചു .​​

കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ 9126 ഒ​​ഴി​​വു​​ക​​ളും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ 5841 ഒ​​ഴി​​വു​​ക​​ളു​​മു​​ണ്ട്. സി​​ബി​​എ​​സ്ഇ​​യാ​​ണു റി​​ക്രൂ​ട്ട്‌​​മെ​ന്‍റ് ന​​ട​​ത്തു​​ന്ന​ത്. ​

പോ​​സ്റ്റ് ഗ്രാ​​ജേ​​റ്റ് ടീ​​ച്ച​​ർ ത​​സ്‌​​തി​​ക​​യി​​ൽ 2996 ഒ​​ഴി​​വു​​ക​​ളും (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ- 1465, ന​​വോ​​ദ​​യ -1531) ട്രെ​​യി​​ൻ​​ഡ് ഗ്രാ​​ജ്വേ​​റ്റ് ടീ​​ച്ച​​ർ ത​​സ്‌​​തി​​ക​​യി​​ൽ 6215 ഒ​​ഴി​​വു​​ക​​ളും (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ -2794, ന​​വോ​​ദ​​യ -3421) പ്രൈ​​മ​​റി ടീ​​ച്ച​​ർ ത​​സ്ത‌ി​​ക​​യി​​ൽ 3365 (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ) ഒ​​ഴി​​വു​​ക​​ളു​​മു​​ണ്ട്. അ​​ന​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളി​​ൽ 1942 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കും (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ-1155, ന​​വോ​​ദ​​യ – 787) അ​​പേ​​ക്ഷി​​ക്കാം.

പി​​ജി​​ടി, ടി​​ജി​​ടി, പി​​ആ​​ർ​​ടി ത​​സ്‌​​തി​​ക​​ക​​ളു​​ടെ ഒ​​ഴി​​വ്, ശ​​മ്പ​​ളം, പ്രാ​​യ​​പ​​രി​​ധി, യോ​​ഗ്യ​​ത സം​​ബ​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ www.cbse.gov.in, www.kvsangathan.nic.in, www.navodaya.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.

അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​ദേ​​ശ​​ങ്ങ​​ളും വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ന്‍റെ പൂ​​ർ​​ണ​​രൂ​​പ​​വും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. വെ​​ബ്സൈ​​റ്റു​​ക​​ളി​​ലൂ​​ടെ ഡി​​സം​​ബ​​ർ 4 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

Share: