ഏതുപ്രവര്‍ത്തിയിലും, വിജയിക്കുന്നതിനു വേണ്ടത്…

Share:
Personality development

എം ആർ കൂപ് മേയർ                                                         പരിഭാഷ : എം ജി കെ നായർ

 

തു പ്രവര്‍ത്തിയിലും വിജയം ഉറപ്പക്കുന്നതിന്, ഏതൊരു ഗുണമാണ് നിങ്ങള്‍ക്ക് അവശ്യം വേണ്ടത്?

ഏറ്റവും പ്രയാസമേറിയതും കഠിനപ്രയത്നം ആവശ്യമായതും ആയ തൊഴിലുകളില്‍ ഒന്ന് നമുക്ക് ഉദാഹരണമായി എടുക്കാം: ശാസ്ത്രജ്ഞനാവുക.

ഒരു ശാസ്ത്രജ്ഞനാകാന്‍ വേണ്ട ഏറ്റവും ഉന്നതമായ ഗുണം, മിന്നല്‍ പോലെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മനസ്സാണെന്ന് നിങ്ങള്‍ പറയുമോ? അതോ അത്യത്ഭുതകരമായ ഓര്‍മ്മശക്തിയോ? അതോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളോ?

ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള ശാസ്ത്രജ്ഞരില്‍ പ്രമുഖനായ ഡോക്ടര്‍ എഡ്വേർഡ് ടെല്ലറുടെ ഉത്തരം ശ്രദ്ധിക്കുക.

“ഒരു ശാസ്ത്രജ്ഞനായി വിജയിക്കുവാന്‍”, ഡോക്ടര്‍ ടെല്ലര്‍ പറയുന്നു. “മിന്നല്‍ പോലെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മനസ്സ് നിങ്ങള്‍ക്ക് ആവശ്യമില്ല. അത്യത്ഭുതകരമായ ഓര്‍മ്മശക്തിയും ആവശ്യമില്ല, വിദ്യാഭ്യാത്തില്‍ വളരെ ഉയര്‍ന്ന നിലകളും സമ്പാദിക്കേണ്ടതില്ല. ശാസ്ത്രവിഷയങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ താല്പര്യമുണ്ടായിരിക്കണമെന്നത് മാത്രമാണ് കണക്കാക്കപ്പെടുന്ന ഏക യോഗ്യത”.

എല്ലാ തൊഴിലിനും ഇത് ബാധകമാണ്. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വളരെ ഉയര്‍ന്ന അളവില്‍ ‘താല്പര്യമുണ്ടായിരിക്കണം’.

ഒരു ശാസ്ത്രജ്ഞന്‍റെ സാങ്കേതികവും വസ്തുതാപരവും കഠിനപ്രയത്നം ആവശ്യമായതുമായ ജോലിക്ക് അതാവശ്യമാണെങ്കില്‍, മറ്റെല്ലാ തൊഴിലുകള്‍ക്കും അത് ഒരുപോലെ ബാധകമാണെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. “നിങ്ങളുടെ ഇപ്പോഴത്തെ ജോലിക്കും ഭാവിയില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കും……. എല്ലാറ്റിനും.

ഡോ. ടെല്ലര്‍ പറയുന്നത് നമുക്ക് വീണ്ടും ശ്രദ്ധിക്കാം. “കാണക്കാക്കപ്പെടുന്ന ഏക യോഗ്യത, വളരെ ഉയര്‍ന്ന അളവില്‍… (നിങ്ങളുടെ തൊഴിലില്‍) താല്‍പര്യമുണ്ടായിരിക്കണമെന്നതു മാത്രമാണ്.”

ഡോ. നോര്‍മന്‍ വിന്‍സെന്റ് പെലെ, നിങ്ങളുടെ തൊഴിലില്‍ ഉയര്‍ന്ന അളവിലുള്ള ഉത്സാഹം ഉണ്ടായിരിക്കണമെന്നു പറയും. ഡോ. പെലെ എഴുതുന്നു: “ഉത്സാഹം, വ്യത്യാസത്തെ ഉണ്ടാക്കുന്നു!”

എന്നാല്‍ നിങ്ങളുടെ തൊഴിലില്‍ ഏറ്റവും ഉന്നതസ്ഥാനത്ത് എത്തിച്ചേരാന്‍ നിങ്ങള്‍ ആഗ്രഹി ക്കുന്നുവെങ്കില്‍, ‘മാഗ്നിഫിസന്റ്റ് ഒബ്സെഷന്‍’ എന്ന നോവലിലെ പ്രചോദനാത്മകമായ പാഠം ഗ്രന്ഥകര്‍ത്താവായ ലോയ്ഡ് സി. ഡഗ്ലസില്‍ നിന്നും പഠിക്കുക.

നിങ്ങളുടെ ജോലി ഒരു മനഃപീഠയായിത്തീരുമ്പോള്‍ – ഉജ്ജ്വലമായ മനഃപീഡ – ഏറ്റവും മുകളിലെത്താന്‍ എന്തെല്ലാം യോഗ്യതകളാണോ നിങ്ങള്‍ക്കു വേണ്ടത്, അവയെല്ലാം നിങ്ങളിലേക്കു വന്നുചേരും. സകലതും അതാതു സ്ഥാനങ്ങളില്‍, വിദഗ്ദ്ധനായ ഒരു മാസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്ന ‘ജിഗ്ഗാ പസില്‍’ പോലെ ശരിയായി വരും.

വാസ്തവത്തില്‍, ഒരു വിദഗ്ദ്ധകരം കൊണ്ട്, ജീവിതത്തിന്‍റെ ഭാഗങ്ങള്‍ ഓരോന്നും അതിനിപുണമായി യഥാസ്ഥാനങ്ങളില്‍ വയ്ക്കപ്പെടും.

പരമമായ ശക്തിയുടെ വിദഗ്ദ്ധകരം നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കുവാൻ. നിങ്ങളെ ഒരു വിജയിയാക്കുവാൻ. സമ്പന്നനാക്കുവാൻ….

(തുടരും )

www.careermagazine.in

Share: