ഇംഗ്ലീഷ് പഠനമെളുപ്പമാക്കാന്‍ ‘ലാൻലോ’ പദ്ധതി

Share:

ഇംഗ്ലീഷ് ശരിയായി പഠിക്കുക എന്നത് ബാലികേറാമലയല്ല. സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയുമായി കരിയർ മാഗസിൻ , ലണ്ടൻ ആസ്ഥാനമായുള്ള ലാൻലോ യു കെ യുമായി കൈകോർക്കുന്നു.

ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലാൻലോ ആപ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കകത്തും വിദേശത്തും ജോലിതേടുന്ന വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികള്‍ക്ക് ഉണ്ടാകത്തക്കവിധമാണ് ലാൻലോ- കരിയർ ഇംഗ്ലീഷ് പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.

ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവര്‍ത്തിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ലാൻലോ ആപ് പരിശീലനം നല്‍കുന്നത്. ലോക നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ , സംഭാഷണങ്ങള്‍, മലയാളം, തമിഴ്, ഹിന്ദി, തെലുഗ് തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ പഠിക്കാൻ കഴിയുംവിധമാണ് ലാൻലോ ആപ് തയ്യാറാക്കിയിട്ടുള്ളതെന്ന് ലാൻലോ യു കെ സി ഇ ഒ , ഡാരൻ ഹോളണ്ട് വ്യക്തമാക്കി.

പദ്ധതി കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഏഴ് ദിവസത്തെ സൗജന്യ തീവ്ര പരിശീലനം നല്‍കും.

കുട്ടികള്‍ക്ക് ലോക നിലവാരത്തിൽ ഇംഗ്ലീഷില്‍ സംസാരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരമുണ്ടാകും. ഐ ഇ എൽ ടി എസ് ( IELTS )പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ലാൻലോ ആപ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ് ‘ഇംഗ്ലീഷ്’. നമ്മൾ തീർച്ചയായും അത് ലോകനിലവാരത്തിൽ പഠിക്കണം . വ്യത്യസ്ത ആളുകൾക്ക് അവരുടെ ഭാഷ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്, പക്ഷേ നമ്മൾ ലോക സമൂഹത്തിനൊപ്പം ഉയരണം .

ലോകത്ത് 6000-ലധികം ഭാഷകൾ സംസാരിക്കുന്നു. ഇന്ത്യയിൽ മാത്രം ആളുകൾ 120-ലധികം ഭാഷകൾ സംസാരിക്കുന്നു, അതിൽ ഇംഗ്ലീഷും ഒന്നാണ്. നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ് ഭാഷ. നമുക്കെല്ലാവർക്കും സംസാരിക്കാൻ ഒരു മാധ്യമം വേണം, ആ മാധ്യമം ‘നമ്മുടെ ഭാഷയാണ്’. കേൾക്കാൻ കഴിയാത്തവർക്ക് ആംഗ്യഭാഷയുണ്ട്. ഈ എല്ലാ ഭാഷകൾക്കും പുറമെ, നമ്മൾ ഇവിടെ ഇംഗ്ലീഷ് ഭാഷ യിലും സംസാരിക്കും.

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം

ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളിലൊന്നാണ് ഇംഗ്ലീഷ്. ഇന്ത്യ ഹിന്ദിക്ക് പ്രാധാന്യം നൽകുന്നു, എന്നാൽ ഹിന്ദി സംസാരിക്കാത്ത ധാരാളം ആളുകൾ ഇന്ത്യയിൽ ഉണ്ട്. എന്നാൽ ഇംഗ്ലീഷ് ഭാഷ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കുന്നു.

ഇക്കാലത്ത് ഇംഗ്ലീഷ് പഠിക്കുന്നത് വളരെ പ്രധാനമാണ്, കാരണം ഇക്കാലത്ത് ഇൻറർനെറ്റിലെ കൂടുതൽ കാര്യങ്ങളും ഇംഗ്ലീഷിൽ ലഭ്യമാണ്.

വിദേശയാത്രയ്ക്ക് പോകുമ്പോൾ ഇംഗ്ലീഷ് ഭാഷയാണ് കൂടുതലായി ഉപയോഗിക്കുന്നത്, അത് എല്ലായിടത്തും നമുക്ക് സഹായകമാണ്.
വിവിധ തരത്തിലുള്ള സർക്കാർ വിവരങ്ങളും ഇംഗ്ലീഷിലാണ് . അതിനാൽ ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ലോക സാഹിത്യവും വിവരങ്ങളും കൂടുതലും ഇംഗ്ലീഷിലാണ് . ഒരു ലോക ഭാഷയെന്ന നിലയിൽ ബ്രിട്ടീഷ് ഇംഗ്ലീഷാണ് ഏറ്റവും അംഗീകാരമുള്ളത്. ഐ ഇ എൽ ടി എസ് പോലുള്ള പരീക്ഷകളിൽ ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ എത്രമാത്രം പ്രാവീണ്യം ഉണ്ട് എന്നാണ് പരിശോധിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നതിനും ജോലി നേടുന്നതിനും ഐ ഇ എൽ ടി എസ് പരീക്ഷ വിജയിച്ചിരിക്കണം. ബ്രിട്ടീഷ് ശൈലിയിൽ ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള ലാൻലോ അപ് ഇന്ത്യയിലെ വിദ്യാർഥികൾക്ക് വളരെയേറെ പ്രയോജനം ചെയ്യും എന്നതിനാലാണ് ‘ കരിയർ മാഗസിൻ ‘ ഏറ്റവും കുറഞ്ഞ ചെലവിൽ ഉപയോഗപ്പെടുത്തുന്നതിന് ലാൻലോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക്: info@careermagazine.in  എന്ന ഇ മെയിലിൽ ബന്ധപ്പെടുക.

Share: