ഐ ഇ എൽ ടി എസ് പരീക്ഷാ പരിശീലനം : ലാൻലോ ( LANLO ) ആപ്പ് കരിയർ മാഗസിനുമായി കരാറിലായി

Share:

ഇപ്പോൾ ലാൻലോ ( LANLO ) ഡൗൺലോഡ് ചെയ്യുന്നവർക്ക് ഏഴ് ദിവസം തികച്ചും സൗജന്യമായി  ഉപയോഗിക്കാൻ പറ്റും. ഏഴു ദിവസം കഴിഞ്ഞു വരിക്കാരാകുന്നവർക്ക് വരിസംഖ്യയിൽ പ്രത്യേക ഇളവും ലഭിക്കും. ലാൻലോ ആപ്പ് ഏഴു ദിവസം സൗജന്യമായി പഠിക്കുന്നതിന് നിങ്ങളുടെ മൊബൈലിൽ / ടാബിൽ LANLO ഡൗൺലോഡ് ചെയ്യുക. ഇ മെയിൽ, പാസ്സ്‌വേർഡ്, റെഫെറൽ കോഡ്  (ലാൻലോസിസി ( lanlocc ) എന്ന കോഡ് ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ലണ്ടൻ : അന്തർദ്ദേശീയ തലത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരീക്ഷയായ ഐ.ഇ.എൽ.ടി.എസ്. ( IELTS – International English Language Testing System ) ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( AI – Artificial Intelligence )  ഉപയോഗിച്ച് ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും കുട്ടികളെ ഓൺലൈനായി പരിശീലിപ്പിക്കുന്നതിനു ലണ്ടൻ ആസ്ഥാനമായ ലാൻലോ ( LANLO Ltd )  ലിമിറ്റഡുമായി കരിയർ മാഗസിൻ കരാറിലായി.

ബ്രിട്ടീഷ് കൗൺസിൽ, ഐ.ഡി.പി ഓസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്‌ജ്‌ എന്നീ സ്ഥാപനങ്ങളാണ് ഐ.ഇ.എൽ.ടി.എസ് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലോകമെമ്പാടുമുള്ള 140 ൽ പരം രാജ്യങ്ങളിലെ തൊഴിൽ, വിദ്യാഭ്യാസ, സ്ഥാപനങ്ങളിൽ ഈ പരീക്ഷ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം നൽകുന്നത് .

ലോകത്തെ പതിനായിരത്തിലധികം സ്ഥാപനങ്ങള്‍ ഇംഗ്ലീഷ് പ്രാവീണ്യ സര്‍ട്ടിഫിക്കറ്റ് എന്ന നിലയിൽ ഐ.ഇ.എല്‍.ടി.എസ് അംഗീകരിച്ചിട്ടുണ്ട്. ഐ.ഇ.എൽ.ടി.എസ്.പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ‘ബ്രിട്ടീഷ് ഇംഗ്ലീഷി’ൽ പ്രാവീണ്യം നേടുന്നതിന് ലണ്ടനിലെ ലാൻലോ ലിമിറ്റഡ്, രൂപകൽപ്പന നടത്തിയ ലാൻലോ ആപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിനായുള്ള കരാറിലാണ് ‘കരിയർ മാഗസിനും ലാൻലോ ലിമിറ്റഡും കരാറിലായത് . ആപ്പ്‌സ്റ്റോർ / ഐ ഓ എസിൽ LANLO ഡൗൺലോഡ് ചെയ്തു ഇ മെയിൽ , പാസ് വേർഡ്, ‘ലാൻലോസിസി’ ( lanlocc )  എന്ന റഫറൽ കോഡ്   എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്‌താൽ ലാൻലോ ആപ്പ് ഏഴ് ദിവസം സൗജന്യമായി ഉപയോഗിക്കുന്നതിനും കുറഞ്ഞ ചെലവിൽ വരിക്കാരാകുന്നതിലും കഴിയും.

ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ പഠനത്തിനും ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും ഐ ഇ എൽ ടി എസ് പരീക്ഷ നിർബന്ധമാണ്. ലോകമാകമാനം 450- ലധികം പരീക്ഷാകേന്ദ്രങ്ങളുള്ള ഐ ഇ എൽ ടി എസ് പരീക്ഷക്ക് കേരളത്തിൽ 12 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ 48  പരീക്ഷകൾ  നടത്തപ്പെടുന്നു.

ജനറൽ, അക്കാഡമിക് എന്നിവയാണ് പൊതുവായുള്ള പാഠഭേദങ്ങൾ. ഇവ രണ്ടിലും ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് ( Listening, Reading, Writing, Speaking ) എന്നിങ്ങനെ നാലു  ടെസ്റ്റുകളുണ്ട്. ഇതിൽ ആദ്യ മൂന്നു ടെസ്റ്റുകൾ ഒറ്റ ദിവസം നടത്തപ്പെടും. സ്പീക്കിങ് ടെസ്റ്റ് പരീക്ഷാകേന്ദ്രത്തിൻറ സൗകര്യമനുസരിച്ച് മറ്റ് ദിവസങ്ങളിലായിരിക്കും നടത്തപ്പെടുക. ഒന്നു മുതൽ ഒൻപതു വരെയുള്ള സ്കോറുകളിലായി പതിമൂന്നു ദിവത്തിനുള്ളിൽ ഫലമറിയുവാൻ സാധിക്കും. ആറു മുതൽ ആറര വരെയുള്ള സ്കോറുകളാണ് സാധാരണയായി നേടിയിരിക്കേണ്ടത്. ബ്രിട്ടനിൽ ഇത് ഏഴായി ഉയർത്തിയിട്ടുണ്ട് . ഒരു തവണ നേടുന്ന സ്കോറിന് രണ്ടു വർഷത്തെ കാലാവധിയാണുള്ളത്.

ഇംഗ്ലീഷ് അടിസ്ഥാന ഭാഷയായി പരിഗണിക്കുന്ന രാജ്യങ്ങളിൽ ജോലി നേടുന്നതിനും പഠിക്കുന്നതിനും കുടിയേറ്റം നടത്തുന്നതിനും ഐ.ഇ.എൽ.ടി.എസ് സ്കോർ ഒഴിവാക്കാനാവാത്ത ഘടകമാണ് . ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിശ്ചിത ഐ.ഇ.എൽ.ടി.എസ് സ്കോർ നേടിയിരിക്കണം . ഈ സാഹചര്യം മാത്രം വിലയിരുത്തിയാൽ മതി ആധുനിക സമൂഹത്തിൽ ഐ.ഇ.എൽ.ടി.എസിൻറെ പ്രാധാന്യം മനസ്സിലാക്കാൻ.

യു.കെ, യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഐ.ഇ.എൽ.ടി.എസ് പരീക്ഷയെ അഭിമുഖീകരിക്കണം. കാനഡ, ആസ്‌ട്രേലിയ, യു.കെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ഐ.ഇ.എൽ.ടി.എസിനെ തങ്ങളുടെ ഇംഗ്ലീഷ് പ്രാവിണ്യം തെളിയിക്കാനുള്ള രേഖയായി കരുതാം.

അക്കാഡമിക്
സമീപകാലത്ത് ലോകത്ത് ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആരോഗ്യമേഖലയിലാണ്. യു.കെ, യു.എസ് ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്‌സ് പോലുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്കും അക്കാഡമിക് ഐ.ഇ.എൽ.ടി.എസ് ഒരു വിലയിരുത്തലാണ്.

ജനറൽ ട്രെയിനിംഗ്
കാനഡ പോലുള്ള രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ ഐ.ഇ.എൽ.ടി.എസ് ഒരു കടമ്പയാണ്.

പരീക്ഷയിൽ നാലു ഭാഗങ്ങൾ ഉണ്ട്.

നാലു ഭാഗങ്ങളിലും കിട്ടുന്ന മാർക്കിന്റെ ആവറേജ് ആയിരിക്കും നിങ്ങൾക് ലഭിക്കുന്ന മാർക്ക്‌.

ഈ നാലു വിഭാവങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു ആകും മാർക്ക്‌ ലഭിക്കുക. ഓരോന്നിനും പരമാവധി മാർക്ക്‌ 9 ആയിരിക്കും.

Listening & Reading നാൽപതു ചോദ്യങ്ങൾ ഉണ്ടാകും. അതിൽ 38 -39–40 മാർക്ക്‌ ലഭിച്ചാൽ 9 band ലഭിക്കും. ഉത്തരം തെറ്റിയാൽ അതിനു അനുസരിച്ചു മാർക്ക്‌ കുറയും.

ഇതേ രീതിയിൽ reading നും മാർക്ക്‌ ലഭിക്കും.

Writing ൽ രണ്ടു essay ഉണ്ടാകും. മുൻകൂട്ടി നൽകിയിരിക്കുന്ന നിബന്ധനകൾ പാലിക്കുന്നതിന് അനുസരിച്ചു മാർക്ക്‌ ലഭിക്കും.

Speaking examiner ടെ മുൻപിൽ ആയിരിക്കും. അത് മറ്റൊരു ദിവസം ആയിരിക്കും. നിങ്ങളുടെ english ഭാഷയിൽ ഉള്ള കഴിവ്, ചോദ്യങ്ങൾ കൃത്യമായി നേരിടാൻ ഉള്ള കഴിവ്, ഗ്രാമർ തുടങ്ങിയ നിരവധി കാര്യങ്ങൾ അനുസരിച്ചു അതിനും മാർക്ക്‌ ലഭിക്കും.

ലാൻലോ ആപ്പ് നൽകുന്ന സൗകര്യം

ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന പരീക്ഷയിൽ ബ്രിട്ടീഷ് ഇംഗ്ലീഷ് ശരിയായി ഉപയോഗിക്കുന്നവർക്ക് വിജയം എളുപ്പമാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ല. ലണ്ടനിലെ ലാൻലോ ലിമിറ്റഡ് ഏറ്റവും പുതിയ സാങ്കേതിക വിദ്യ , ആർട്ടിഫിഷ്യൽ ഇൻ റ ലിജൻസ് ഉപയോഗിച്ച് , ഏറ്റവും കുറഞ്ഞ ചെലവിൽ അന്തർദ്ദേശീയ തലത്തിൽ ഇംഗ്ലീഷ് മനസ്സിലാക്കാനും സംസാരിക്കാനും എഴുതാനും പഠിപ്പിക്കുകയാണ് ലാൻലോ ആപ്പിലൂടെ.

മലയാളത്തിൽ ആദ്യമായി ഒരു പ്രസിദ്ധീകരണത്തിൽ ‘ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ’ പരമ്പര പ്രസിദ്ധീകരിച്ച കരിയർ മാഗസിനുമായാണ് ലാൻലോ ആപ്പ് ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും കുട്ടികളിലെത്തിക്കാൻ ലാൻലോ ലിമിറ്റഡ് കരാറിലായിരിക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്നും  നിന്നും LANLO ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.  ‘ലാൻലോസിസി’ ( lanlocc ) എന്ന റെഫറൽ കോഡ് ഉപയോഗിക്കാവുന്നതാണ് .

ഏഴു ദിവസം സൗജന്യം

ഇപ്പോൾ ലാൻലോ ( LANLO ) ഡൗൺലോഡ് ചെയ്യുന്നവർക്ക് ഏഴ് ദിവസം തികച്ചും സൗജന്യമായി  ഉപയോഗിക്കാൻ പറ്റും. ഏഴു ദിവസം കഴിഞ്ഞു വരിക്കാരാകുന്നവർക്ക് വരിസംഖ്യയിൽ പ്രത്യേക ഇളവും ലഭിക്കും.

ലാൻലോ ആപ്പ് ഏഴു ദിവസം സൗജന്യമായി പഠിക്കുന്നതിന് നിങ്ങളുടെ മൊബൈലിൽ / ടാബിൽ LANLO ഡൗൺലോഡ് ചെയ്യുക.
ഇ മെയിൽ ,
പാസ്സ്‌വേർഡ്,
റെഫെറൽ കോഡ്  (ലാൻലോസിസി ( lanlocc ) എന്ന കോഡ് ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പ്രാദേശിക ഭാഷ തെരഞ്ഞെടുക്കാൻ കഴിയും എന്നതാണ് ലാൻലോയുടെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ .

ഏറ്റവും കുറഞ്ഞ ചെലവിൽ IELTS പഠിക്കുന്നതിനുള്ള മാർഗ്ഗമാണ് LANLO .
ഇന്ന് തന്നെ ശ്രമിക്കുക.

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇമെയിൽ ചെയ്യുക: info@careermagazine.in

Share: