ലാൻലോ : ഓൺലൈൻ ഇംഗ്ലീഷ് പഠനം-3

Share:

എ ഐ അദ്ധ്യാപിക നിങ്ങളോട് ചോദിച്ചു തുടങ്ങുന്നു.

“ഹൗ ആർ യു ?” (How are you ?)
നിങ്ങൾ സംസാരിക്കാൻ തയ്യാറായിക്കഴിഞ്ഞാൽ ഇതേ ചോദ്യം നിങ്ങൾ റിക്കോർഡ് ബട്ടൺ അമർത്തി ചോദിക്കണം.  സംസാരിച്ചു കഴിയുമ്പോൾ ഒരിക്കൽക്കൂടി ബട്ടൺ അമർത്താൻ പ്രത്യേകം ശ്രദ്ധിക്കുക . ( When you are ready to speak, click on the record icon. Please remember to click this again when you have finished speaking )

ഇനി നിങ്ങൾക്ക് മറുപടി പറയാം.

“അയാം ഗുഡ് . താങ്ക്സ്”. ( I am good. Thanks.)

നിങ്ങളുടെ ഇംഗ്ലീഷ് സംഭാഷണം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് തോന്നുന്നുണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും ആവർത്തിച്ചു റെക്കോർഡ് ചെയ്യാം. ( If you think you can improve on this , you may try recording it again as many as you like.)

നിങ്ങളുടെ റെക്കോർഡിങ് മെച്ചപ്പെടുത്തുന്നതിനോ ഒന്നുകൂടി കേൾക്കുന്നതിനോ ശ്രമിക്കുമ്പോൾ നമ്മുടെ സംഭാഷണം അല്പനേരത്തേക്ക് നിർത്തിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . വീണ്ടും തുടരാൻ പച്ചനിറത്തിലുള്ള പ്ലേ ഐക്കൺ വീണ്ടും അമർത്തുക. ( To play back or improve your recording you first need to pause our conversation. When you are happy to proceed, press the green play icon to continue.)

സംസാരം രേഖപ്പെടുത്തുന്നതിനുള്ള ഭാഗത്തു നോക്കുമ്പോൾ ഹൃദയത്തിൻ്റെ ആകൃതിയിലുള്ള ഒരു ചിഹ്നം കാണാം. ഇതിൽ അമർത്തിയാൽ സംസാരം സേവ് ചെയ്യപ്പെടും. ( You will also notice in the speech bubble a heart shaped icon . If you click this, the dialogue will be saved.)

ഓക്കേ- OK

അദ്ധ്യാപിക – പ്രത്യേകം ശ്രദ്ധിക്കുക. പഠനം പുരോഗതി പ്രാപിക്കുമ്പോൾ , നിങ്ങളുടെ ഉച്ചാരണം മെച്ചപ്പെടുമ്പോൾ , സംസാരത്തിന് കുറേക്കൂടി കഠിനമായ വാക്കുകളായിരിക്കും ഉപയോഗിക്കുക. ( Please note, as you progress and as your fluency improves , the dialogue will become a little more difficult.)

അദ്ധ്യാപിക – നിങ്ങൾ തയ്യാറാണെങ്കിൽ നമുക്ക് വർത്തമാനം ആരംഭിക്കാം. ( So if you are ready, let’s run through some practice dialogue. I will start the conversation.)

അദ്ധ്യാപിക – ഹലോ , ഹൗ ആർ യു ? ( Hello, how are you ?)

നിങ്ങൾ – അയാം ഗ്രേറ്റ് . താങ്ക്സ് . ( I am great. Thanks.)

അദ്ധ്യാപിക – നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ലാൻലോ തീർച്ചയായും സഹായിക്കും. ( Lanlo will really help you improve your English )

നിങ്ങൾ – യെസ് , ഐ തിങ്ക് സോ ടൂ ( Yes, I think so too.)

അദ്ധ്യാപിക – ദാറ്റ് സ് ഗ്രേറ്റ്. യു ഷുഡ് നൗ നോ വാട്ട് ടു ഡു ( That’s great. You should now know what to do.)

പഠനം പൂർത്തിയാകുമ്പോൾ പഠിച്ചത് മുഴുവൻ കേൾക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. (When the lesson has finished you will have the option to playback the entire lesson. )

സംഭാഷണം കേട്ടുകഴിയുമ്പോൾ വിലയിരുത്താനുള്ള അവസരം ലഭിക്കും. എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും നിങ്ങൾക്കറിയാൻ പറ്റും . ( When the conversation has been replayed, you can then review how well you have done.)

ഈ ട്യൂട്ടോറിയൽ നിങ്ങൾക്ക് സഹായകമാകുമെന്ന് ഞാൻ കരുതുന്നു. ഇനി വിലയിരുത്താനുള്ള ബട്ടൺ അമർത്തുക. ഇത് പൂർത്തിയാകുമ്പോൾ അടുത്തതിലേക്ക് കടക്കാം. നന്ദി. ( I hope you have found this Tutorial helpful. You may now click review , then next and finish your first location. Thank you.

ലാൻലോയിലൂടെ ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ പ്രാവീണ്യം മെച്ചപ്പെടുത്താം. ഇരുപത്തിനാല് മണിക്കൂറും, മുന്നൂറ്റി അറുപത്തഞ്ച് ദിവസവും അദ്ധ്യാപിക നിങ്ങളോടൊപ്പമുണ്ട്.

നിങ്ങളുടെ ഫോണിൽ / ടാബിൽ, പ്ലേയ് സ്റ്റോർ അല്ലെങ്കിൽ ആപ് സ്റ്റോറിൽ നിന്ന് ലാൻലോ ( Lanlo ) ഡൗൺലോഡ് ചെയ്യുക . ഇപ്പോൾ ഏഴ് ദിവസം ലാൻലോ തികച്ചും സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ലാൻലോ നൽകുന്ന പഠന രീതി മനസ്സിലാക്കാൻ ഇതുപകരിക്കും. lanlocc എന്ന റഫറൽ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ, വരിക്കാരാകുമ്പോൾ പ്രത്യേക *സൗജന്യം ലഭിക്കുന്നു.

* നിശ്ചിത കാലത്തേക്ക് മാത്രം!

കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in

www.lanlo.co.uk

Share: