97 ത​സ്‌​തി​ക​കളിലേക്ക് പി​എ​സ്‌​സി വി​ജ്‌​ഞാ​പ​നം

Share:

24 ത​സ്‌​തി​ക​യി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​നം. 8 ത​സ്‌​തി​ക​യി​ൽ ത​സ്‌​തി​ക​മാ​റ്റം വ​ഴി​യും ഒ​രു ത​സ്‌​തി​ക​യി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റും 64 ത​സ്‌​തി​ക​യി​ൽ സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ​സി​എ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്‌​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നേ​രി​ട്ടു​ള്ള നി​യ​മ​നം: പോ​ലീ​സ് വ​കു​പ്പി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ്, ആം​ഡ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​സി​സ്റ്റ‌​ന്‍റ്, പ്രി​സ​ൺ​സ് ആ​ൻ​ഡ് ക​റ​ക്‌​ഷ​ണ​ൽ സ​ർ​വീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ജ​യി​ല​ർ ഗ്രേ​ഡ്-1, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഗ​വ. ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ൾ) അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ നാ​ച്വ​റ​ൽ സ​യ​ൻ​സ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കു​ക​ൾ) ഹെ​ഡ് ഓ​ഫ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഇ​ൻ ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി, ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ എ​ച്ച്എ​സ്‌​എ​സ്‌​ടി ജി​യോ​ള​ജി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ​വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ കെ​മി​സ്ട്രി ജൂ​ണി​യ​ർ, ആ​രോ​ഗ്യ വ​കു​പ്പി​ൽ റ​ഫ്രി​ജ​റേ​ഷ​ൻ മെ​ക്കാ​നി​ക്, മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ൽ ജൂ​ണി​യ​ർ പെ​ട്രോ​ള​ജി​ക്ക​ൽ അ​ന​ലി​സ്റ്റ്, കു​ക്ക് ഗ്രേ​ഡ്-2, മ​ത്സ്യ​ഫെ​ഡി​ൽ കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ, ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ൽ ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ ഗ്രേ​ഡ്-1/​ഓ​വ​ർ​സി​യ​ർ (സി​വി​ൽ), കെ​ടി​ഡി​സി​യി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്-1 (സി​വി​ൽ), ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്‌​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ൽ സൂ​പ്പ​ർ​വൈ​സ​ർ (പ​ഴ്‌​സ​ണ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ​സി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ ഹെ​ൽ​പ​ർ, ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്‌​സി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, റ​ബ​ർ മാ​ർ​ക്കി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഫെ​ർ​ട്ടി​ലൈ​സ​ർ), ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ ഇ​സി​ജി ടെ​ക്ന‌ി​ഷ​ൻ ഗ്രേ​ഡ്-2, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക്, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മെ​ക്കാ​നി​ക് തു​ട​ങ്ങി​യ ത​സ്‌​തി​ക​ക​ളി​ൽ.

ത​സ്‌​തി​ക​മാ​റ്റം വ​ഴി: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നി​ൽ ജൂ​ണി​യ​ർ മാ​നേ​ജ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്), പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്‌​ട​ർ (ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ സി​വി​ൽ) തു​ട​ങ്ങി​യ ത​സ്‌​തി​ക​ക​ളി​ൽ.

പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റ്: ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ർ ട്രെ​യി​നി ത​സ്‌​തി​ക​യി​ൽ.

സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ​സി​എ നി​യ​മ​നം: പോ​ലീ​സ് വ​കു​പ്പി​ൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (വി​മു​ക്‌​ത​ഭ​ട​ന്മാ​ർ), പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ (ബാ​ൻ​ഡ്/​ബ്യൂ​ഗ്‌​ല​ർ/​ഡ്ര​മ്മ​ർ), പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ (മൗ​ണ്ട​ഡ് പോ​ലീ​സ്), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക് തു​ട​ങ്ങി​യ ത​സ്ത‌ി​ക​ക​ളി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ന​ൽ​കാ​നും പി​എ​സ്‌​സി വെ​ബ്സൈ​റ്റ് (www.keralapsc.gov.in) സ​ന്ദ​ർ​ശി​ക്കു​ക.

TagsPSC
Share: