റേഡിയോഗ്രാഫർ കരാർ നിയമനം

Share:

മഞ്ചേരി: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്കാൻ യൂണിറ്റിൽ നടത്തും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

Share: