റേഡിയോഗ്രാഫർ ട്രെയിനി- ഒഴിവ്

Share:

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിയുടെ 14 തസ്ത‌ികയിലേക്ക് സ്റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ഡി ആർ ടി, ഡി ആർ ആർ ടി, ബി.എസ്.സി എം ആർടി ഗവ: അംഗീകൃത കോഴ്സ് പാസായിരിക്കണം സ്റ്റൈപ൯്റ് 10000.

പ്രായ പരിധി 35 വയസ്.

താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ അഞ്ചിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ രാവിലെ 10.30 ന് നടക്കുന്ന ഇ൯്റർവ്യൂവിൽ പങ്കെടുക്കണം.

Share: