വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

Share:

ഇടുക്കി : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025 – 2026 അധ്യയന വര്‍ഷത്തേയ്ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷ 30/11/2025 വരെ അതാത് ജില്ലാ ആഫീസുകളില്‍ സ്വീകരിക്കുന്നതാണ്.

ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കൂടാതെ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും http://kmtwwfb.org ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതുമാണ്. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം.

ഫോണ്‍ നമ്പര്‍ 04862220308

Share: