ആധാര്‍ സേവ: മാനേജര്‍

Share:

തിരുഃ ആധാര്‍ സേവ കേന്ദ്രങ്ങളില്‍ മാനേജര്‍ തസ്തികയിലേക്ക് വിമുക്ത ഭടന്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സായുധസേനകളില്‍ നിന്ന് വിരമിച്ച ബിരുദധാരികളായ, പേ ലെവല്‍ 6-നും അതിന് മുകളിലുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 58 വയസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8800995460 എന്ന നമ്പറിലോ mridul.gupta@nisg.org എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.

Share: