ഇലക്ട്രീഷ്യന് കം പ്ലംബര്‍ ഒഴിവ്

പാലക്കാട് : മലമ്പുഴ ആശ്രമം സ്കൂളിലേക്ക് ഇലക്ട്രീഷ്യന് കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 18ന് രാവിലെ 10ന് വോക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.
എസ് എസ് എല്‍ സിയും ഐ ടി ഐയുമാണ് യോഗ്യത.
ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര് ബയോഡേറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം.
ഫോണ്‍: 0491 2815894.





