കണക്ട് ടു വർക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

എറണാകുളം : കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും പി. എസ്. സി., യു.പി. എസ്. സി., എസ്.എസ്. സി., എസ്. എസ്. ബി., ബാങ്ക്, റെയിൽവേ തുടങ്ങിയ മറ്റു മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായം: 18-30.
യോഗ്യത: പ്ലസ് ടു/ വി എച്ച് എസ് സി/ ഐടിഐ/ ഡിപ്ലോമ ഡിഗ്രി. www.eemployment.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ : 0484-2422458






