അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

Share:

പത്തനംതിട്ട: പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ കടപ്ര പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നു.
2018 ജനുവരി ഒന്നിന് 18നും 46നും മധ്യേ പ്രായമുള്ളവരും സേവനതല്‍പ്പരതയും മതിയായ ശാരീരിക ശേഷിയുമുള്ള വനിതകളും പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവരും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരുമായിരിക്കണം അപേക്ഷകര്‍. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

അപേക്ഷാഫോറവും കൂടുതല്‍ വിവരവും ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും.

ഫോണ്‍: 0469 2610016.

Share: