കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷ: 1600 അവസരങ്ങൾ

Share:

കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷയുടെ വിജ്ഞാപനം സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (SSC) പ്രസിദ്ധീകരിച്ചു.
വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയിലെ ഗ്രൂപ്പ്‌ സി തസ്‌തികയായ ലോവർ ഡിവിഷൻ ക്ലർക്ക്‌/ ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റൻറ് , ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലാണ്‌ അവസരം.
കണക്കാക്കപ്പെടുന്ന ഒഴിവുകൾ : 1600
യോഗ്യത: പന്ത്രണ്ടാം ക്ലാസ്‌ അല്ലെങ്കിൽ തത്തുല്യം.
പ്രായം: 18–-27. ടയർ – -1, 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ്‌ പരീക്ഷ. രണ്ടും കംപ്യൂട്ടർ അധിഷ്‌ഠിതം. ആദ്യഘട്ട പരീക്ഷ ആഗസ്‌തിൽ. രണ്ടാം ഘട്ടം പിന്നീട്‌ അറിയിക്കും.
കേരള – -കർണാടക റീജിയൻ റെ ഭാഗമായ കേരളത്തിൽ ആറ്‌ പരീക്ഷാകേന്ദ്രങ്ങളാണുള്ളത് . കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. ലക്ഷദ്വീപിൽ കവറത്തിയാണ് കേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്‌.
വിശദവിവരങ്ങൾക്ക്‌:  http://ssc.nic.in

Share: