ഷിഫ്റ്റ്‌ സൂപ്പര്‍വൈസ൪

Share:

കേരള സംസ്ഥാന സഹകരണ റബ്ബര്‍ വിപണന ഫെഡറേഷ൯ ലിമിറ്റഡ്, ചേനപ്പാടി ക്രേബ്ബ് റബ്ബര്‍ ഫാക്ടറിയില്‍ ഷിഫ്റ്റ്‌ സൂപ്പര്‍ വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് ഷിഫ്റ്റ്‌ സൂപ്പര്‍വൈസറുടെ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമയും വ്യവസായ സ്ഥാപനങ്ങളില്‍ റബ്ബര്‍ ഫാക്ടറികളിൽ മിനിമം 1 വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ITI യോഗ്യതയും റബ്ബര്‍ ഫാക്ടറിയില്‍ സൂപ്പര്‍വൈസർ തസ്തികയില്‍ മിനിമം 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
മാനേജിങ് ഡയറക്ടർ , കേരള സ്റ്റേറ്റ് കോ –
ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലി.,പി ബി നമ്പർ 15 ഗാന്ധിനഗർ കൊച്ചി 20 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30

Share: