ആര്‍മി റിക്രൂട്ട്മെൻറ് : ഹെല്‍പ് ഡെസ്‌ക് : മാര്‍ച്ച് 12 മുതല്‍

Share:

തൃശൂര്‍ : അഗ്നിവീര്‍ അടക്കമുള്ള ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് കോഴിക്കോട് ആര്‍മി റിക്രൂട്ട്മെൻറ് ഓഫീസിൻറെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് മാര്‍ച്ച് 12 മുതല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു.

ജില്ലാ ഭരണകൂടത്തിൻറെ സഹകരണത്തോടെ മാര്‍ച്ച് 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാര്‍ച്ച് 12ന്- തലപ്പള്ളി, 13- ചാവക്കാട്, 14- കൊടുങ്ങലൂര്‍, 15- മുകുന്ദപുരം, 16- ചാലക്കുടി, 17- തൃശൂര്‍, 18- കുന്നംകുളം എന്നീ താലൂക്കുകളില്‍ സജ്ജമാക്കുന്ന സഹായകേന്ദ്രം മുഖേന യുവജനങ്ങള്‍ക്ക് ആര്‍മി റിക്രൂട്ട്മെൻറിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ഫീസ് അല്ലാതെ അധികതുക അപേക്ഷകരില്‍ നിന്ന് ഈടാക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9868937887, 0495 2382953. ഇ-മെയില്‍ – arocalicut67@gmail.com

Share: