സോഷ്യല്‍ വര്‍ക്കര്‍: ഇൻറര്‍വ്യൂ

Share:

തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടാകണം. സാമൂഹ്യനീതി വകുപ്പില്‍ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 25 –45 വയസ്.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന ഇൻറര്‍വ്യൂവിന് ബന്ധപ്പെട്ട എല്ലാ രേഖകളുടെയുടെയും അസലും പകര്‍പ്പുമായി പങ്കെടുക്കണം.

ഫോണ്‍: 0487 2693734.

Share: