ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം

Share:

തിരുവനന്തപുരം : ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷ ജൂൺ 2 മുതൽ സമർപ്പിക്കാം.

ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ട്രയൽ അലോട്ട്‌മെൻറ് ജൂൺ 13 ന് നടത്തും. ജൂൺ 19 നാണ് ആദ്യ അലോട്ട്‌മെൻറ്. മുഖ്യ ഘട്ടത്തിൽ 3 അലോട്ട്മെന്റുകളാണ് ഉണ്ടാവുക. ജൂലൈ 1 ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെൻറ് തീയതി. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂം കൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5-ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും .
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെൻറ റി അലോട്ട്‌മെൻറ്കളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.

ആഗസ്ത് 4ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

Share: