വിവിധ തസ്തികകളിൽ നിയമനം: ഇന്റർവ്യൂ 24ന്

Share:

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രങ്ങളിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ഒഴിവുകളാണുള്ളത്.

ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ

യോഗ്യത: ബിരുദവും ബി.എഡും

ഓണറേറിയം: പ്രതിമാസം 11,000 രൂപ.

അഡീഷണൽ ടീച്ചർ

യോഗ്യത: ബിരുദം

ഓണറേറിയം:  പ്രതിമാസം 9,000 രൂപ.

പ്രായം: 25നും 40നും മധ്യേ.

ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഒക്ടോ: 24ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.

വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം-695002.

വെബ്‌സൈറ്റ്: www.keralasamakhya.org

Share: