ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ഏഴിന് 

Share:
ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ഇലക്‌ട്രോണിക് മെക്കാനിക്ക് തസ്തികയില്‍ ഇലക്‌ട്രോണിക്‌സ് /ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബിരുദവും   ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം തസ്തികയില്‍ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് ബിരുദവും  ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് തസ്തികയില്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദവും  ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ഇലക്‌ട്രോണിക്‌സ് മാസ്റ്റ ര്‍ ബിരുദവും  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് തസ്തികയില്‍ ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിംഗ് ബിരുദവും  ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
സി.ഒ ആന്‍ഡ് പി.എ തസ്തികയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍     ടെക്‌നോളജി ബിരുദവും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം/എംസിഎ/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ബിസിഎ/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എ ലെവലും ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ സെപ്റ്റംബർ ഏഴിന് രാവിലെ 10ന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
Share: