ലക്ച്ചറർ ഇൻ റേഡിയേഷൻ

Share:

കോഴിക്കോട് : ഗവ: മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം.

യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം.

പ്രതിഫലം പ്രതിമാസം 50,000 രൂപ .

താല്പര്യമുള്ളവർ ഏപ്രിൽ 24 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻറെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495-2355900

Share: