അസിസ്റ്റൻറ് പ്രൊജക്ട് എൻജിനീയർ (സിവിൽ) നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റൻറ് പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.
ബി.ടെക് (സിവിൽ) എൻജിനീയറിങ് അംഗീകൃത സർവകലാശാലാ ബിരുദവും, 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 50,000 രൂപ.
പ്രായപരിധി 01/01/2025 ന് 18നും 41നും മധ്യേ (അംഗീകൃത വയസിളവ് അനുവദനീയം).
താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.






