കണ്ടൻറ് റൈറ്റർ, പ്രൂഫ് റീഡർ, സ്റ്റുഡിയോ അറ്റൻഡർ

തിരുഃ റവന്യൂ വകുപ്പിൻറെ ഔദ്യോഗിക ജനസമ്പർക്ക/പ്രസിദ്ധീകരണ വിഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടൻറ് റൈറ്റർ, പ്രൂഫ് റീഡർ, സ്റ്റുഡിയോ അറ്റൻഡർ ഒഴിവുകളിലേയ്ക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജോലിക്ക് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷക്കാലയളവിലേക്ക് മാത്രമാണ് നിയമനം.
കണ്ടൻറ് റൈറ്റർ തസ്തികയിൽ ബിരുദവും, ജേർണലിസം/മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ പബ്ലിക് റിലേഷൻ ഓഫീസ് ജോലി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്
പ്രൂഫ് റീഡർ തസ്തികയിൽ ബിരുദവും, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ പ്രൂഫ് റീഡർ ആയി 3 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിരമിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി 60 വയസ്
സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ (ദിവസവേതനം) റെക്കോർഡിംഗ് സ്റ്റുഡിയോ സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 14 രാവിലെ 10.30 ന് തിരുവനന്തപുരം പി.ടി.പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കോമ്പൗണ്ടിലെ അക്കാഡമിക് ബ്ലോക്കിലെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ സ്റ്റുഡിയോയിൽ അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.






