ലീഗല്‍ കൗണ്‍സിലര്‍, അഡ്വൈസർ ‍ നിയമനം

Share:

തിരുവനന്തപുരം: പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നല്‍കിയ ‘ജ്വാല’ ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിൻറെ ഭാഗമായി ലീഗൽ അഡ്വൈസർ, ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റൻറ് , ജില്ലകളില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത: (ലീഗല്‍ കൗണ്‍സിലര്‍): അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 21-40.

പ്രതിമാസ ഹോണറേറിയം 20,000 രൂപ.
അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 വിലാസത്തില്‍ ജൂണ്‍ 30-ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.

ലീഗല്‍ അഡ്വൈസർ: യോഗ്യത: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 21-45.
പ്രതിമാസ ഹോണറേറിയം 25,000 രൂപ.

ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റൻറ് : യോഗ്യത: ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. എല്‍എല്‍ബി/എംഎസ്ഡബ്യൂ ബിരുദധാരികള്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 21-35.

പ്രതിമാസ ഓണറേറിയം 18,000 രൂപ.

ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റൻറ് , ലീഗല്‍ അഡ്വൈസർ അപേക്ഷകള്‍ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695033) സമര്‍പ്പിക്കണം.

അവസാന തീയതി: 2025 ജൂണ്‍ 30ന് വൈകീട്ട് അഞ്ച് മണിവരെ.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിൻറെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം.

ഫോണ്‍: 0495 2370379, 2370657.

Share: