ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം

Share:

കോഴിക്കോട് കെല്‍ട്രോണ്‍ സെന്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി പ്രശ്‌നമല്ല. പഠനകാലയളവില്‍ ചാനലുകളില്‍ പരിശീലനത്തിനും ഇന്റേണ്‍ഷിപ്പിനും അവസരം. പ്ലേസ്‌മെന്റ് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി.

അപേക്ഷാഫോറം സഴെ.സലഹേൃീി.ശി ല്‍ ലഭിക്കും. കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി.യും പൂരിപ്പിച്ച അപേക്ഷയും ജൂലൈ 25 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില അംബേദ്കര്‍ ബില്‍ഡിംങ്ങ് റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ് കോഴിക്കോട് 673002 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍ 8137969292, 638840883 .

Share: