You are here
Home > Career News > കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അഡ്മിഷൻ ജൂൺ 17ന് നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ പത്ത് മുതൽ നടത്തും.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷാഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.kicmakerala.in ഫോൺ: 8547618290, 9995302006.

Top