നെഹ്‌റു യുവ കേന്ദ്രയില്‍ അവസരം

Share:

തിരുവനന്തപുരം നെഹ്‌റു യുവ കേന്ദ്രയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ള ബിരുദധാരികള്‍ക്ക് അവസരം. യുവജന പരിപാടികള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക എന്നിവയാണ് പ്രധാന ചുമതല. നെഹ്‌റു യുവ കേന്ദ്രം നടത്തുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്‌സുകളുടെ ഏകോപനം എന്നിവയ്ക്കും നേതൃത്വം നല്‍കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതിമാസം അയ്യായിരം രൂപ സ്റ്റെപന്റായി നല്‍കും.
25 വയസിന് താഴെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു, എം.എ സോഷേ്യാളജി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുന്‍പ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, കേന്ദ്ര യുവജന കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര, കുന്നുകുഴി, വഞ്ചിയൂര്‍ പോസ്റ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400598000

Share: