എന്നത്തേക്കുമുള്ള, ഏറ്റവും വിലപ്പെട്ട, തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം

Share:

എം ആർ കൂപ്മേയെർ    പരിഭാഷ: എം ജി കെ നായർ

നാല്‍പ്പതുവര്‍ഷക്കാലത്തെ ഗവേഷണഫലമായി ഞാന്‍ കണ്ടുപിടിച്ച ഓരോ വിജയമാര്‍ഗ്ഗവും (അത്തരം ആയിരത്തിലധികം വിജയമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കുപയോഗിക്കാനുണ്ടെന്നും ഓരോന്നും നിങ്ങളെ കൂടുതല്‍ വിജയശ്രീലാളിതനാക്കുമെന്നും ഓര്‍ക്കുക) വിലയിരുത്തിയതിനുശേഷം ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം നിങ്ങള്‍ അവശ്യം ഉപയോഗിക്കേണ്ട ‘ഒരു’ വിജയമാര്‍ഗ്ഗം ഉണ്ടെന്നുള്ളതാണ്.

ഈ വിജയമാര്‍ഗ്ഗം നിങ്ങള്‍ ഉപയോഗിക്കാത്ത പക്ഷം, ഒരായുഷ്ക്കാലത്തേക്ക് നിങ്ങള്‍ സ്വയം (തീരുമാനമെടുക്കാന്‍ കഴിയാതെ) അനിശ്ചിതത്വത്തിലും നിരാശയിലും പരാജയത്തിലും ആയിത്തീരാന്‍ വിധിക്കപ്പെടുകയാണ്.

ഈ ഒരൊറ്റ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം വ്യക്തിപരമായ പ്രചോദനം നിങ്ങള്‍ക്ക് ഉറപ്പുനല്‍കും. എല്ലാ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളും പ്രാവര്‍ത്തികമാക്കാന്‍ അത് നിങ്ങളില്‍ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യും!

സൃഷ്ടിക്കുകയോ തകര്‍ക്കുകയോ, വിജയിക്കുകയോ പരാജയപ്പെടുകയോ, നേടുകയോ നഷ്ടപ്പെടുകയോ ചെയ്യാനുള്ള ഈ പരീക്ഷണം – ജീവിതത്തിലും ബിസിനസ്സിലും വിജയിക്കണോ വേണ്ടയോ എന്ന പരീക്ഷണം- ആദ്യം പ്രസ്താവിച്ചത് മഹാനായ ആംഗല ശാസ്ത്രജ്ഞന്‍ തോമസ്‌ ഹക്സ്ലിയാണ്.

“നിങ്ങള്‍ക്ക് ആര്‍ജ്ജിക്കാവുന്ന ഏറ്റവും വിലയേറിയ സവിശേഷഗുണം ഇത്രയും ചെയ്യുന്നതിനുള്ള കഴിവാണ്:

(1) നിങ്ങള്‍ ചെയ്യേണ്ട കാര്യം നിങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തനാകുക.

(2) അത് ചെയ്യേണ്ട സമയത്ത് ചെയ്ത് തീര്‍ക്കുക.

(3) നിങ്ങള്‍ അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.”

നിങ്ങള്‍ക്ക് പഠിക്കാവുന്ന ഏറ്റവും വിലയേറിയ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം ഇതാണ്. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങളില്‍ ഒട്ടുമിക്കവയും പരിഹൃതമാവും. എന്തുകൊണ്ട് പരിഹരിക്കപ്പെടുകയില്ല ?

നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ക്കാന്‍ നിങ്ങളുടെ ജീവിതത്തിൻറെ അവശേഷിക്കുന്ന കാലയളവ് നിങ്ങള്‍ നീക്കിവച്ചാല്‍, നിങ്ങളുടെ വിജയം സുനിശ്ചിതമാണ്.

ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ടത് ചെയ്താല്‍ നിങ്ങളുടെ വിജയം വളരെയേറെ വര്‍ദ്ധിക്കും. ‘സൗകര്യമുള്ളപ്പോള്‍ ചെയ്യാം’ എന്ന്‍ വിചാരിക്കരുത്. നിങ്ങളുടെ സൗകര്യമനുസരിച്ച് (അല്ലെങ്കില്‍ സൗകര്യം കിട്ടിയാല്‍) ചെയ്യാനിരിക്കരുത്; ചെയ്യേണ്ടപ്പോള്‍ ചെയ്യണം.

നിങ്ങള്‍ അത് ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും.

നിങ്ങള്‍ ചെയ്യുന്നകാര്യങ്ങള്‍ പലതും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവയായിരിക്കണമെന്നില്ല, ചിലകാര്യങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും ചെയ്തേ മതിയാകൂ.

ഒരുകാര്യം ചെയ്യണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് ആ കാര്യം നിങ്ങള്‍ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്ന്‍ നോക്കിയിട്ടില്ല. നോക്കേണ്ടത് ഇത്രമാത്രം: അത് ചെയ്ത് തീര്‍ക്കേണ്ടാതാണോ, ചെയ്തുതീര്‍ക്കേണ്ടതാണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചെയ്തു തീര്‍ക്കുക.

അതാണ് നിയമം.

ആ നിയമം ഒഴിവാക്കാന്‍ പറ്റുകയില്ല.

ആ നിയമം അവഗണിക്കാന്‍ പറ്റുകയില്ല.

അത് ഐച്ഛികമല്ല. (സ്വേശ്ഛനുസാരം തെരഞ്ഞെടുക്കാവുന്നതല്ല.)

അത് ശാസനയാണ്.

മഹാനായ ആംഗല ശാസ്ത്രജ്ഞന്‍ തോമസ്‌ ഹക്സ്ലി ആദ്യം പ്രസ്താവിച്ചത്, നിങ്ങള്‍ അത് പഠിച്ചു എന്ന്‍ ഉറപ്പുവരുത്താന്‍, ആവര്‍ത്തിക്കട്ടെ.

(1) നിങ്ങള്‍ ചെയ്യേണ്ടകാര്യം നിങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തനാകുക.

(2) അത് ചെയ്യേണ്ട സമയത്ത് ചെയ്തു തീര്‍ക്കുക.

(3) അത് നിങ്ങള്‍ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും.

ഇതൊരു ജീവിത ക്രമമായി സ്വീകരിച്ചാല്‍ – ഇപ്പോള്‍ത്തന്നെ ആരംഭിക്കുക – നിങ്ങളുടെ ജീവിതം മഹത്തായ നേട്ടങ്ങളുടെ ക്രമാനുഗതമായ തുടര്‍ച്ചയായി മാറും.

ഈ നിയമം, കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള നിങ്ങളുടെ സ്വാഭാവികരീതി എന്ന നിലയില്‍ ജീവിതക്രമമായി സ്വീകരിച്ചുകഴിഞ്ഞാല്‍ പിറുപിറുപ്പിൻറെ നിരാശ കൂടാതെ ചെയ്യേണ്ട കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്തുതീര്‍ക്കും.

ഒരു കാര്യം യഥാര്‍ത്ഥത്തില്‍ ചെയ്യണോ വേണ്ടയോ എന്ന ചിന്തപോലും നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുകയില്ല. ചെയ്യേണ്ടതാണെങ്കില്‍ – ചെയ്യണമോ വേണ്ടയോ എന്ന പരിഗണന കൂടാതെ – നിങ്ങള്‍ അത് ചെയ്തുതീര്‍ക്കും. മുൻപ് ചെയ്യണോ വേണ്ടയോ എന്ന്‍ തീരുമാനിക്കാന്‍ മാറ്റിവെച്ച സമയം ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി നിങ്ങള്‍ വിനിയോഗിക്കും. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പുതിയ ജീവിതക്രമം ഇതാണ്: ചെയ്യേണ്ടതാണെങ്കില്‍, ചെയ്യുക-ചോദ്യം ചെയ്യാതെ, അനിശ്ചിതത്വം ഇല്ലാതെ, നിങ്ങള്‍ അത് ചെയ്യുക.

ചെയ്യേണ്ടപ്പോള്‍ നിങ്ങള്‍ അത് ചെയ്യണം! അത് എത്രമാത്രം സമയം ലാഭിക്കും! ചെയ്യാന്‍ ഏറ്റവും “പറ്റിയ” സമയം എപ്പോഴെന്ന്‍ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ചെയ്യാന്‍ ”ഏറ്റവും നല്ല സമയം” ഒന്നേയുള്ളു – എപ്പോഴാണോ ഒരു കാര്യം ചെയ്തുതീര്‍ക്കേണ്ടത്, ആ സമയം.

അപ്പോള്‍ നവ്യവും ലഘുകരിക്കപ്പെട്ടതും അത്യധികം പ്രയോജനപ്രദവുമായ ഒരു ജീവിതരീതി നിങ്ങള്‍ക്ക് സ്വായത്തമാകുന്നു

(1) നിങ്ങള്‍ ചെയ്യേണ്ടതെല്ലാം നിങ്ങള്‍ ചെയ്യുക

(2) ചെയ്യേണ്ടപ്പോള്‍ ചെയ്യുക.

(3) നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും (ചെയ്യുക).

എക്കാലത്തേക്കുമുള്ള ഏറ്റവും വിലപ്പെട്ട തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം അതാണ്.

അടുത്ത ലക്കം : സ്വയം കൂടുതൽ ഉപയോഗപ്രദമാകുമ്പോൾ…

* എങ്ങനെ സമ്പന്നനാകാം ; എളുപ്പത്തിൽ ( HOW YOU CAN GET RICHER QUICKER ! )

നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ള ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ഇംഗ്ലീഷ് പതിപ്പ് ( HOW YOU CAN GET RICHER QUICKER ! ) ഏറ്റവും കുറഞ്ഞ വിലയ്ക്ക് ( രൂ 30 /- ) ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക് ചെയ്യുക )
( https://careermagazine.in/product/richer-quicker/ )

ഇപ്പോൾത്തന്നെ * രൂ 30 /-  ഓൺലൈൻ ആയി അടച്ചു ഡൗൺ ലോഡ് ചെയ്യുക.

” മനുഷ്യർ ജീവിത വിജയം നേടാത്തത് , വിജയിക്കാൻ കഴിയാത്തത് കൊണ്ടല്ല; എങ്ങനെ വിജയിക്കാൻ കഴിയും എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്”.
– എം ആർ കൂപ്മേയർ

*Limited period OFFER!

Share: