ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

195
0
Share:

തിരുവനന്തപുരം : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിങ്ങ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനെജ്മെന്‍റ് കോഴ്സുകളില്‍ (പി.ജി, പി.എച്ച്.ഡി കോഴ്സുകളില്‍ ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് (രണ്ടാം ഘട്ടം) അപേക്ഷിക്കാം.

അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും വെബ്സൈറ്റില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 15 നകം ഡയറക്ടര്‍ പിന്നാക്ക വിഭാഗ വകിസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെളളയമ്പലം തിരുവനന്തപും-3 വിലാസത്തില്‍ നല്‍കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share: