ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

എറണാകുളം : വൈപ്പിന്‍ ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട് .

എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്ത യു ജി സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ ഇംഗ്ലീഷ് ജൂലൈ 3 രാവിലെ 10-ന്, കോമേഴ്‌സ് ജൂലൈ 4-ന് രാവിലെ 10.30 ന് സമയക്രമം പ്രകാരം കോളേജില്‍ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല.
ഫോണ്‍: 81299052934, 9188900177  ഇ-മെയില്‍ vypingc@gmail.com

Share: