നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് – അപേക്ഷ ക്ഷണിച്ചു

441
0
Share:

ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍, ഒഴിവുകള്‍:
എം.എസ്സി സൈക്യാട്രിക് നഴ്സിങ്- ഒമ്പത്, ബി.എസ്സി നഴ്സിങ്- 77, ബി.എസ്സി റേഡിയോഗ്രഫി- പത്ത്, ബി.എസ്സി അനസ്തേഷ്യ ടെക്നോളജി- ആറ്, ഡിപ്ളോമ ഇന്‍ ക്ളിനിക്കല്‍ ന്യൂറോഫിസിയോളജി ടെക്നോളജി- ആറ്, പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ സൈക്യാട്രിക്/മെന്‍റല്‍ നഴ്സിങ്- 45, പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ ന്യൂറോസയന്‍സ് നഴ്സിങ്- ഒമ്പത്.
യോഗ്യത: എം.എസ്സി സൈക്യാട്രിക് നഴ്സിങ്- 55 ശതമാനം മാര്‍ക്കോടുകൂടി ബി.എസ്സി നഴ്സിങ്/ബി.എസ്സി ഓണേഴ്സ് നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ബി.എസ്സി നഴ്സിങ്- നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണിത്. പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യ യോഗ്യത. സയന്‍സ് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങളില്‍ ചുരുങ്ങിയത് 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ബി.എസ്സി റേഡിയോഗ്രഫി- മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണിത്. സയന്‍സ് വിഷയങ്ങളില്‍ പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യ യോഗ്യത.
ബി.എസ്സി അനസ്തേഷ്യ ടെക്നോളജി- മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ സയന്‍സ് വിഷയത്തില്‍ പ്ളസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡിപ്ളോമ ഇന്‍ ക്ളിനിക്കല്‍ ന്യൂറോഫിസിയോളജി ടെക്നോളജി- രണ്ടു വര്‍ഷത്തെ കോഴ്സില്‍ ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ബി.എസ്സി ബിരുദമാണ് യോഗ്യത.
പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ സൈക്യാട്രിക്/മെന്‍റല്‍ നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ ന്യൂറോസയന്‍സ് നഴ്സിങ്- സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.nimhans.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യു.ജി, പി.ജി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയുണ്ടാകും. ഒരാള്‍ക്ക് പരമാവധി മൂന്നു കോഴ്സുകള്‍ക്കേ അപേക്ഷിക്കാനാവൂ.
അപേക്ഷാഫീസ്: എം.എസ്സി സൈക്യാട്രിക് നഴ്സിങ് കോഴ്സിന് ജനറല്‍ വിഭാഗത്തിന് 1500 രൂപ, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ. മറ്റു കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 750 രൂപയും.
പ്രായപരിധി: ബി.എസ്സി കോഴ്സുകള്‍ക്ക് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 25 വയസ്സില്‍ കവിയാത്തവര്‍ക്കും അപേക്ഷിക്കാം. മറ്റു കോഴ്സുകള്‍ക്ക് പ്രായപരിധിയില്ല.
പരീക്ഷാകേന്ദ്രങ്ങള്‍: ബംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്. ജൂണ്‍ 19നാണ് പരീക്ഷ.
അവസാന തീയതി: മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nimhans.ac.in

Share: