ഗസ്റ്റ് ലക്ചറര്‍ പാനല്‍ ; ഇന്റർവ്യൂ

Share:

എല്‍.ബി.എസ്  പാമ്പാടി, ഏറ്റുമാനൂര്‍  ഉപകേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ പാനല്‍ രൂപീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന/പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സോഫ്ട് വെർ  അധ്യാപക  പാനലില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍  (യോഗ്യത – ഫസ്റ്റ് ക്ലാസ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദം/എം.സി.എ/ എം. എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി) ഓഗസ്റ്റ് അഞ്ചിന് രാവിലെ 11.30നും ഹാര്‍ഡ്വെയര്‍ അധ്യാപക പാനലില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ (യോഗ്യത-ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദം/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്‍റനന്‍സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം) ഓഗസ്റ്റ് ആറിന് രാവിലെ 11.30നും കളമശ്ശേരി ഓഫീസില്‍ എത്തണം.

ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  ഹാജരാക്കണം. ഫോണ്‍ : പാമ്പാടി (0481 2505900, 9895041706), ഏറ്റുമാനൂര്‍ 0481 2534820.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ആഗസ്റ്റ് ആറിന്

കാര്യവട്ടം സർക്കാർ കോളേജിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ ആഗസ്റ്റ് ആറിന് നടക്കും.  കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ: 0471-2417112.

Share: