പെൻഷൻ അദാലത്ത്: 10 നകം പരാതികൾ സമർപ്പിക്കാം

Share:

കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദേശാനുസരണം ഇൻഡ്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽനിന്ന് പെൻഷനായവർക്ക് വേണ്ടി പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23ന് തിരുവനന്തപുരം അക്കൗണ്ടൻറ് ജനറൽ ഓഫീസിലാണ് അദാലത്ത്. അദാലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പെൻഷൻ സംബന്ധിച്ച പരാതി ഓഗസ്റ്റ് 10നകം അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ വെൽഫയർ സെക്ഷനിൽ ഏൽപ്പിക്കണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ (ഭരണം) അറിയിച്ചു.

Share: