ഗസ്റ്റ് അധ്യാപകർ

Share:

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസർ ) ഒഴിവുകൾ നിലവിലുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി. ഇ/ ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്ക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സുമാണ് യോഗ്യത.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484, 0471 – 2300485.

Share: