ഹാൻറ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (HSE) നിയമനം

Share:

പത്തനംതിട്ട: ജില്ലാ കളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാൻറ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (HSE)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി.
വാര്‍ഷിക ശമ്പളം: 2,52,000 രൂപ
പ്രായപരിധി: 30.
വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.

Tagshse
Share: