കേന്ദ്രീയ വിദ്യാലയ : 14,967 ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയ സംഗതനിലും നവോദയ വിദ്യാലയ സമിതിയിലുമായി അധ്യാപക, അനധ്യാപക തസ്തികകളിൽ 14,967 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
കേന്ദ്രീയ വിദ്യാലയങ്ങളിൽ 9126 ഒഴിവുകളും നവോദയ വിദ്യാലയങ്ങളിൽ 5841 ഒഴിവുകളുമുണ്ട്. സിബിഎസ്ഇയാണു റിക്രൂട്ട്മെന്റ് നടത്തുന്നത്.
പോസ്റ്റ് ഗ്രാജേറ്റ് ടീച്ചർ തസ്തികയിൽ 2996 ഒഴിവുകളും (കേന്ദ്രീയ വിദ്യാലയ- 1465, നവോദയ -1531) ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 6215 ഒഴിവുകളും (കേന്ദ്രീയ വിദ്യാലയ -2794, നവോദയ -3421) പ്രൈമറി ടീച്ചർ തസ്തികയിൽ 3365 (കേന്ദ്രീയ വിദ്യാലയ) ഒഴിവുകളുമുണ്ട്. അനധ്യാപക തസ്തികകളിൽ 1942 ഒഴിവുകളിലേക്കും (കേന്ദ്രീയ വിദ്യാലയ-1155, നവോദയ – 787) അപേക്ഷിക്കാം.
പിജിടി, ടിജിടി, പിആർടി തസ്തികകളുടെ ഒഴിവ്, ശമ്പളം, പ്രായപരിധി, യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.cbse.gov.in, www.kvsangathan.nic.in, www.navodaya.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിന്റെ പൂർണരൂപവും വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റുകളിലൂടെ ഡിസംബർ 4 വരെ അപേക്ഷിക്കാം.





