ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

തിരുവനതപുരം , ആര്യനാട് നൈനാര്‍ പിള്ള മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, കോപ്പ, ഫിറ്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിനും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനും താല്‍ക്കാലിക ഇന്‍സ്‌ക്ട്‌രര്‍മാരെ തെരഞ്ഞെടുക്കുന്നു.

ബന്ധപ്പെട്ട ട്രേഡുകളിലുള്ള എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഭന്ധപ്പെട്ട ബ്രാഞ്ചിലുള്ള ഡിപ്ലോമ / ഡിഗ്രി എന്നിയാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍ എം.ബി.എ / ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ഗ്രാജുവേറ്റ് ഇന്‍ സോഷേ്യാളജി / സോഷ്യല്‍ വെല്‍ഫയര്‍ / എക്കണോമിക്‌സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഡി.ജി.ഇ.റ്റി. ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനം.

താല്‍പ്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 19 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറില്‍ 24 രൂപ നിരക്കില്‍ പരമാവധി 24000 രൂപ പ്രതിഫലമായി നല്‍കുന്നതാണെന്ന് പ്രിന്‍സിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2854466

Share: